കൊടുങ്കാറ്റും കോളും കെട്ടടങ്ങി ...ഉപരോധവും സമരവും ഒളിയുദ്ധവും എല്ലാം ഊഞ്ഞാലാടിപ്പോയി...ഒരു രക്ഷയും ഇല്ലാതെ നമ്മള്‍ തൊട്ടു പിന്മാറി...വിജയ കുമാറിനെയും രാഘവ റെഡിയെയും ഒതുക്കാന്‍ നോക്കിയ ഞാന്‍ പൂര്‍ണ്ണമായും ദാമോദരന്‍ നായര്‍ ഭാഗികമായും ഒതുങ്ങിപ്പോയി....കളരി പഠിച്ചു കിട്ടിയ ക്ഷമയും കോളേജില്‍ വെച്ച് പഠിച്ച ഉടായിപ്പും പൂര്‍ണ്ണമായും ഉപയോഗിച്ച് നമ്മള്‍ അവസാനം രാഘവ റെഡിയെ പൂര്‍ണ്ണമായും വിജയിനെ ഭാഗികമായും ഒതുക്കി...പൂച്ചയുടെ ജന്മമായ വിജയിനെ പൂര്‍ണ്ണമായും ഒതുക്കാന്‍ നമ്മളെക്കൊണ്ട് പറ്റില്ലെന്ന് ബോധ്യമായി .അതുകൊണ്ടു സ്വ യം ഒതുങ്ങിപോകാതെ രക്ഷപെടാം എന്ന് തീരുമാനിച്ചു...രാഘവ റെഡിയെ പൂര്‍ണ്ണമായും ഒതുക്കി HPC നിന്നും പുറത്താക്കാന്‍ നമ്മളെ കൊണ്ട് കഴിഞ്ഞു....ഇപ്പോള്‍ അയാളെ ബയോ മെട്രിക് പ്രൊജക്റ്റ് ലേക്ക് മാറ്റി ...വലിയ ആശ്വാസം ആയി..
പണ്ടൊക്കെ കൃത്യം 5 .45 നു ബാഗും തൂക്കി പോകുന്ന ആള്‍ ഇപ്പോള്‍ 7 മണി വരെ പണിയെടുക്കാന്‍ തുടങ്ങി ...നല്ല കാര്യം ..പണ്ടൊക്കെ 5 മണിക്ക് വന്നു അയാള്‍ ഇങ്ങെനെ പറയും " മൈ വൈഫ് ഈസ് എലോണ്‍ നാ ..ഇറ്റ് ഈസ് ന്യു പ്ലേസ് ഫോര്‍ ഹേര്‍ ... ഷീ മേയ് അഫ്രായിട്.... " മാങ്ങാത്തൊലി ...അയാള്‍ നേരത്തെ പോയാലാകും വൈഫു പേടിക്കുന്നെ..
ഏതു പ്രൊജക്റ്റ് ആണേലും അയാള്‍ പറയുന്ന സ്ഥിരം ഡയലോഗ് ഉണ്ട് ... " അയാം ഫ്രം സ്ടാടിസ്ടിക് ബാക്ഗ്രൌണ്ട് നാ ... സൊ ഐ ഡോണ്ട് നോ ദിസ് .."... മണ്ണാങ്കട്ട ..മാസാമാസം ഇത്തിള്‍ അല്ലെല്ലോ അയാള്‍ക്ക് കിട്ടുന്നെ ... അമ്പതിനായിരത്തിന്റെ അടുത്ത് ശമ്പളം വാങ്ങിക്കുന്ന ആളാണ് ..അയാളുടെ തലയില്‍ വരച്ചത് നമ്മടെ ഒക്കെ ആസനത്തിലെങ്കിലും വരചിരുണേല്‍ എത്ര നന്നായിരുന്നു .. വിജയനെ പൂര്‍ണ്ണമായും ഒതുക്കാന്‍ പറ്റിയില്ലേലും അവന്റെ പിറന്നാള്‍ നമ്മള്‍ കരിദിനമായി ആചരിച്ചു...
എന്തായാലും ഇത്തവണ വളരെ പെട്ടന്ന് തന്നെ അപ്രൈസല്‍ പൂരിപ്പിച്ചു അയച്ചു..ഇനിയിപ്പോള്‍ നമള്‍ വൈക്കിയെത് കൊണ്ട് സാലറി കുരെഞ്ഞു പോകേണ്ടെല്ലോ ...കഴിഞ്ഞ തവണ അടിയുണ്ടാക്കിയപോള്‍ തന്ന പ്രോമിസ് ഈ പ്രാവശ്യം പാലിക്കാപ്പെടുമോ ആവോ ..പാലിക്കാപെട്ടാല്‍ അയാള്‍ക്ക് കൊള്ളാം...മറിച്ചാണെങ്കില്‍ നമ്മള്‍ക്ക് കൊളളും...
ഗുണപാഠം : ഒരാളെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വ യം ഒതുങ്ങിപോകാതെ നോക്കുക ....

No comments:
Post a Comment