കിഴക്ക് വെള്ള കീറി...എന്റെ പഴയ ലുങ്കിയും കീറി ...
നേരം പരപരാന്നു വെളുത് തുടങ്ങി ...
പതിവ് പോലെ കട്ടന്‍ ചായയും കുടിച്ചു ദിവസം ആരംഭിച്ചു ..
അങ്ങെനെ ഒരു ദിവസം കൂടെ വന്നു ചേര്‍ന്നു...
കുളിയും തേവാരവും കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ റൂമില്‍ കറങ്ങി നടന്നു ...
പെര്‍ഫ്യും അടിച്ചു പൌടെരും ഇട്ടു ഇസ്തിരി വെച്ച പാന്റ്സ് ഉം ഷര്‍ട്ടും ഇടുംപോളെക്കും സമയം ഒമ്പതായി .
പതുക്കെ പോയാല്‍ മതി ..ഓഫീസില്‍ എത്തിയിട്ട് മല മരിക്കാനൊന്നും ഇല്ല ..എന്നാലും വിശപ്പ് കാരണം അല്പം നേരത്തെ ഇറങ്ങി..നേരത്തെ എന്ന് വെച്ചാല്‍ ഒമ്പതരയായി .... ചേച്ചിയുടെ ഹോട്ടലില്‍ നിന്നും ഇഡലിയും വടയും കഴിച്ചു ലിയോയുടെ ചായ ലക്ഷ്യമാക്കി നേരെ ഓഫീസി ലേക്ക് പിടിച്ചു ..
എന്ത് തന്നെ സംഭവിച്ചാലും കൃത്യം 10 മണിക്ക് ചായ എത്തും..അന്നും ഇന്നും മുടങ്ങാതെ നടക്കുന്ന ഒരു സംഭവം...
നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കമ്പനിയില്‍ ചേര്‍ന്നപ്പോള്‍ മൂന്നു നേരത്തെ ചായയും പതിനായിരം രൂപയും ആയിരുന്നു പ്രതിഫലം ...കാലം കുറേ കടന്നു പോയെങ്കിലും ഇന്നും ആ ചായയും ചായയുടെ ടേസ്റ്റും മാറാതെ നില്‍ക്കുന്നു ..ഒരു പുളിച്ച ടേസ്റ്റ് ...വെറുതെ കിട്ടുന്നതായോണ്ട് ഒന്നും ചോദിക്കാരും പറയാറും ഇല്ല...
ചായ കുടി കഴിഞ്ഞു മനോരമ ഓണ്‍ലൈന്‍ ഉം മെയിലും എല്ലാം നോക്കി ..എത്ര കളിച്ചിട്ടും ചാറ്റ് ചെയ്തിട്ടും സമയം പോകുന്നില്ല...
അങ്ങെനെ വെറുതെയിരിക്കുമ്പോള്‍ ആണ് ഒരു വിളി വന്നത് ...വേറെ ആരും അല്ല ..നമ്മുടെ ജെനറല്‍ മാനേജര്‍ സാഹ ..
കേട്ട പാതി കേള്‍ക്കാത്ത പാതി ഒരു പഴയ ഡയറിയും പേനയുമായി നേരേ അയാളുടെ കാബിന്‍ ലേക്ക് ഓടി..
അവിടെ എത്തിയപ്പോള്‍ അയാളും എന്റെ ശത്രുവും കൂട്ടുകാരനും ആയ വിജയന്‍ നായരും ഇറങ്ങി വരുന്നു ...
സാഹ തല ചൊറിഞ്ഞു കൊണ്ട് മുന്‍പിലും പിറകില്‍ വിജയന്‍ പതിവ് പോലെ ഒരു പേനയും പുസ്തകവുമായി ...ഏതൊരു മീറ്റിങ്ങ് നു പോകുമ്പോളും അവന്റെ കയ്യില്‍ ഒരു ബുക്ക് ഉം പേനയും ഉണ്ടാകും ....അതില്‍ ഒന്നും ചെയ്യില്ല ..ചുമ്മാ ഓരോ വരയും വട്ടവും ഒക്കെ ഇടും ..മറ്റുള്ളോര്‍ വിചാരിക്കും അവന്‍ പോയിന്റ് എഴുതിയെടുക്കുവാനെന്നു ...ഞാനും അങ്ങെനെ വിചാരിച്ചിരുന്നത് ...ഒരു ദിവസം നോക്കിയപ്പോള്‍ കണ്ടതാണ് കുറേ വരയും വട്ടവും ....
അങ്ങെനെ ഞാനും അവരുടെ കൂടെ കൂടി...നേരേ പോയത് നമ്മുടെ രഹസ്യ റൂമിലേക്ക് ആണ് ...രഹസ്യ റൂമെന്നും ഇന്റര്‍വ്യൂ റൂമെന്നും ഒക്കെ അതിനെ വിളിക്കും ..രാഘവ റെഡിയെ തെറി പറയാന്‍ സാഹ ഇടക്കിടക്ക് വിളിച്ചു കൊണ്ട് പോകുന്നതും പി എസ് എസ് കിട്ടാത്തതിന്റെ കാരണം ചോദിയ്ക്കാന്‍ ഞാന്‍ പോയതും ഇതേ റൂമില്‍ ആയിരുന്നു....
സാഹ ആദ്യം അവിടെ കണ്ട കസേരയില്‍ ഇരുന്നു ..നമ്മളോടും ഇരിക്കാന്‍ പറഞ്ഞു...ഹാര്‍ട്ട് പതുക്കെ അടിച്ചു തുടങ്ങി..ഒരു കാര്യം ഉറപ്പാണ് ..എന്തോ ഒരു പണി തരാന്‍ ആണ് അവിടെ വിളിച്ചു കൊണ്ട് വന്നത് ...ആഹ് എന്തേലും ആകെട്ടെ ...
തെറി പറയാന്‍ ആണോ പടച്ചോനെ ...തെറിയെങ്കില്‍ തെറി ..വിളിക്കെട്ടെ ...കാശു കിട്ടുന്നതല്ലേ ..മാത്രമല്ല അവിടുന്നാകുംപോള്‍ വേറെയ ആരും കേള്‍ക്കുകയും ഇല്ല ...
പതുക്കെ അയാള്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി ..ഭാഗ്യം തെറി അല്ല...പ്രൊജക്റ്റ് ന്റെ വിവരങ്ങള്‍ ഒക്കെ ചോദിച്ചു ..വെറുതെ വായും പൊളിച്ചു ഇരിക്കുന്ന ഞങ്ങള്‍ക്ക് എന്ത് പ്രൊജക്റ്റ് ...എന്നിരുന്നാലും ഇല്ലാത്ത രണ്ടും മൂന്നു സപ്പോര്‍ട്ട് കോളുകള്‍ ഉണ്ടെന്നു പറഞ്ഞു പിടിച്ചു നിക്കാന്‍ നോക്കി ..രക്ഷയില്ല..പ്രൊജക്റ്റ് വേണം പോലും ...മുന്‍ വര്‍ഷങ്ങളെ അപീഷിച്ചു വളരെ കുറവാണ് പോലും ....ഞങ്ങള്‍ എവ്ടെന്നു പ്രൊജക്റ്റ് കൊടുക്കാനാ ..ഇത് വരെ ചെയ്ത കസ്റ്റമര്‍ നോട് ഇനി വല്ല പ്രൊജക്റ്റ് ഉം ഉണ്ടോന്നു വിളിച്ചു ചോദിക്കണം പോലും ....അങ്ങെനെ വിളിച്ചാല്‍ പ്രൊജക്റ്റ് അല്ല ..പൂരം പോലെത്തെ തെറി ആകും കിട്ടുക എന്ന് പറയാന്‍ തോന്നി...എന്നാല്‍ മാസം മാസം കിട്ടുന്ന ശമ്പളം ഓര്‍ത്തും ഈ പണി അല്ലാതെ വേറെയ പണി അറിയാതോണ്ടും ഒന്നും മിണ്ടാതെ യെസ് സാര്‍ ..വി വില്‍ ദു സര്‍ ..എന്ന് പറഞ്ഞു ...അയാള്‍ വീണ്ടും തലയ്ക്കു കൈ കൊടുത്തു ..ആഞ്ഞൊന്നു ചൊറിഞ്ഞു ..എന്നിട്ട് പറഞ്ഞു "ഐ ആം വറീങ്ങ് എബൌട്ട് യുവര്‍ കരിയര്‍ ആള്‍സോ " എന്ന് ...മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി ..എന്നെ ഉദ്ദേശിച് ആണോ അതോ വിജയനെ മാത്രം ഉദ്ദേശിച്ചു ആണോ ..അതോ രണ്ടു പേരെയും ഉദ്ദേശിച്ചു ആണോ ...പടച്ചോനെ ഈ വര്‍ഷവും പി എസ് എസ് കിട്ടില്ലേ...ആ കാശു കിട്ടും എന്ന് കണക്കാക്കി കുറേ കാശു കടം വാങ്ങിയിരുന്നു .... ഇനി എല്ലാം കാത്തിരുന്നു കാണാം ....
Saturday, July 17, 2010
Wednesday, May 12, 2010
വീണ്ടും അപ്രൈസല്‍ വരവായി .....
കൊടുങ്കാറ്റും കോളും കെട്ടടങ്ങി ...ഉപരോധവും സമരവും ഒളിയുദ്ധവും എല്ലാം ഊഞ്ഞാലാടിപ്പോയി...ഒരു രക്ഷയും ഇല്ലാതെ നമ്മള്‍ തൊട്ടു പിന്മാറി...വിജയ കുമാറിനെയും രാഘവ റെഡിയെയും ഒതുക്കാന്‍ നോക്കിയ ഞാന്‍ പൂര്‍ണ്ണമായും ദാമോദരന്‍ നായര്‍ ഭാഗികമായും ഒതുങ്ങിപ്പോയി....കളരി പഠിച്ചു കിട്ടിയ ക്ഷമയും കോളേജില്‍ വെച്ച് പഠിച്ച ഉടായിപ്പും പൂര്‍ണ്ണമായും ഉപയോഗിച്ച് നമ്മള്‍ അവസാനം രാഘവ റെഡിയെ പൂര്‍ണ്ണമായും വിജയിനെ ഭാഗികമായും ഒതുക്കി...പൂച്ചയുടെ ജന്മമായ വിജയിനെ പൂര്‍ണ്ണമായും ഒതുക്കാന്‍ നമ്മളെക്കൊണ്ട് പറ്റില്ലെന്ന് ബോധ്യമായി .അതുകൊണ്ടു സ്വ യം ഒതുങ്ങിപോകാതെ രക്ഷപെടാം എന്ന് തീരുമാനിച്ചു...രാഘവ റെഡിയെ പൂര്‍ണ്ണമായും ഒതുക്കി HPC നിന്നും പുറത്താക്കാന്‍ നമ്മളെ കൊണ്ട് കഴിഞ്ഞു....ഇപ്പോള്‍ അയാളെ ബയോ മെട്രിക് പ്രൊജക്റ്റ് ലേക്ക് മാറ്റി ...വലിയ ആശ്വാസം ആയി..
പണ്ടൊക്കെ കൃത്യം 5 .45 നു ബാഗും തൂക്കി പോകുന്ന ആള്‍ ഇപ്പോള്‍ 7 മണി വരെ പണിയെടുക്കാന്‍ തുടങ്ങി ...നല്ല കാര്യം ..പണ്ടൊക്കെ 5 മണിക്ക് വന്നു അയാള്‍ ഇങ്ങെനെ പറയും " മൈ വൈഫ് ഈസ് എലോണ്‍ നാ ..ഇറ്റ് ഈസ് ന്യു പ്ലേസ് ഫോര്‍ ഹേര്‍ ... ഷീ മേയ് അഫ്രായിട്.... " മാങ്ങാത്തൊലി ...അയാള്‍ നേരത്തെ പോയാലാകും വൈഫു പേടിക്കുന്നെ..
ഏതു പ്രൊജക്റ്റ് ആണേലും അയാള്‍ പറയുന്ന സ്ഥിരം ഡയലോഗ് ഉണ്ട് ... " അയാം ഫ്രം സ്ടാടിസ്ടിക് ബാക്ഗ്രൌണ്ട് നാ ... സൊ ഐ ഡോണ്ട് നോ ദിസ് .."... മണ്ണാങ്കട്ട ..മാസാമാസം ഇത്തിള്‍ അല്ലെല്ലോ അയാള്‍ക്ക് കിട്ടുന്നെ ... അമ്പതിനായിരത്തിന്റെ അടുത്ത് ശമ്പളം വാങ്ങിക്കുന്ന ആളാണ് ..അയാളുടെ തലയില്‍ വരച്ചത് നമ്മടെ ഒക്കെ ആസനത്തിലെങ്കിലും വരചിരുണേല്‍ എത്ര നന്നായിരുന്നു .. വിജയനെ പൂര്‍ണ്ണമായും ഒതുക്കാന്‍ പറ്റിയില്ലേലും അവന്റെ പിറന്നാള്‍ നമ്മള്‍ കരിദിനമായി ആചരിച്ചു...
എന്തായാലും ഇത്തവണ വളരെ പെട്ടന്ന് തന്നെ അപ്രൈസല്‍ പൂരിപ്പിച്ചു അയച്ചു..ഇനിയിപ്പോള്‍ നമള്‍ വൈക്കിയെത് കൊണ്ട് സാലറി കുരെഞ്ഞു പോകേണ്ടെല്ലോ ...കഴിഞ്ഞ തവണ അടിയുണ്ടാക്കിയപോള്‍ തന്ന പ്രോമിസ് ഈ പ്രാവശ്യം പാലിക്കാപ്പെടുമോ ആവോ ..പാലിക്കാപെട്ടാല്‍ അയാള്‍ക്ക് കൊള്ളാം...മറിച്ചാണെങ്കില്‍ നമ്മള്‍ക്ക് കൊളളും...
ഗുണപാഠം : ഒരാളെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വ യം ഒതുങ്ങിപോകാതെ നോക്കുക ....
Tuesday, April 6, 2010
Sunday, April 4, 2010
ഗുവാഹട്ടി വീണ്ടും
2010 ഫെബ്രുവരി മാസം .. കാലക്കേടിനു ആസ്സാമിലെ ഗുവാഹട്ടിയിലേക്ക് പോകാനുള്ള നറുക്ക് വീണത് എനിക്കായിരുന്നു...നറുക്ക് വീണതല്ല..പണി തന്നതാണ് എന്ന് വേണം പറയാന്‍..അപ്രയിസലിന്റെ ഉടക്ക് കഴിഞ്ഞു അധിക നാള്‍ കഴിഞ്ഞില്ല ഈ സംഭവം നടക്കുമ്പോള്‍ ..വിജയന്‍ നായര്‍ക്കായിരുന്നു അന്ന് പോകേണ്ടതിന്റെ ചുമതല..അവനു പോകാന്‍ യാതൊരു താല്‍പര്യവും ഇല്ലാരുന്നു താനും..മാത്രമല്ല ഗുവാഹട്ടിയിലെ രീജിനാല്‍ ഓഫീസിലെ മാനജെരായ മി.രൂപക്ക് പാലും (പേര് കേട്ട് ഞെട്ടേണ്ട ..പാല് പോലെ ഒന്നും അല്ല ആള് ..ഒരു കറുത്ത കരുമാടിക്കുട്ടന്‍ ...മുഖം കണ്ടാല്‍ ചിരിക്കുകയാണോ അതോ കരയുകയാണോ എന്ന് മനസിലാകില്ല ഒറ്റ നോട്ടത്തില്‍ ) പിന്നെ മിണ്ടു മുജുണ്ടാരും എന്റെ പേര് റെഫര്‍ ചെയ്തു നമ്മടെ ജി എമ്മിനു ഒരു കടുപ്പന്‍ മെയില്‍ അങ്ങ് അയച്ചു..( കയിണ്ട്ലി എന്ശുവര്‍ സിജീഷ് കെ ടി ഫോര്‍ ദിസ് ഇന്സ്ടാലെശേന്‍ എന്ന് ) .
പണി കിട്ടി എന്ന് പറഞ്ഞാല്‍ മതി..എന്തായാലും അങ്ങ് പോയേക്കാം എന്ന് ഞാനും തീരുമാനിച്ചു .ഓസിനു സ്ഥലങ്ങളും കാണാം പിന്നെ കാശും ഉണ്ടാക്കാം പിന്നെ ബോറടിയും മാറ്റാം ..അങ്ങെനെ ഗുവാഹതി ഓഫീസിലേക്ക് വിളിച്ചു ഓകെ പറഞ്ഞു ട്രെയിനില്‍ ടിക്കറ്റ് തപ്പി തുടങ്ങി.. ഒരൊറ്റ ട്രെയിനിലും കണ്ഫോമായ ടിക്കറ്റില്ല...അവസാനം ബംഗ്ലൂരില്‍ നിന്നും ഗുവാഹട്ടിയിലേക്ക് പോകുന്ന ട്രെയിനില്‍ സെകണ്ട് എ സി വെയിറ്റിംഗ് ലിസ്റ്റ് 4 തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്തു...അങ്ങനെ കെട്ടും പെട്ടിയും സാധനങ്ങളും ഒക്കെ എടുത്തു തലേ ദിവസം തന്നെ സാജുവിന്ടെയും ഹേമന്ത് ന്റെയും റുമില്‍ എത്തി..പിറ്റേ ദിവസം രാവിലെ 6 മണിക്കാണ് ട്രെയിന്‍ ..ഉറങ്ങാന്‍ കിടന്നു കുറച്ചു കഴിഞ്ഞപ്പോളാണ് വെറുതെ PNR സ്റ്റാറ്റസ് ഒന്ന് നോക്കിയത്....ഞെട്ടിപ്പോയി ചാര്‍ട്ട് പ്രിപെയര്‍ ചെയ്തിരിക്കുന്നു ,പക്ഷെ എന്റെ ടിക്കറ്റ് കണ്ഫോരം ആയില്ല ..അങ്ങെനെ പിറ്റേ ദിവസത്തെ യാത്ര മുടങ്ങി..എന്തായലും നല്ലോണം ഉറങ്ങാന്‍ തന്നെ തീരുമാനിച്ചു....പിറ്റേ ദിവസം എണീറ്റ് ഒന്നുടെ ടിക്കറ്റ് നോക്കി ...ഭാഗ്യത്തിന് അവ്റെന്നു രണ്ടു ദീവം കഴിഞ്ഞുള്ള ഒരു ട്രെയിനില്‍ മാത്രം ടിക്കെടുണ്ട് ..വേറൊന്നും ആലോചിക്കാതെ അത് അങ്ങ് ബുക്ക് ചെയ്തു. രണ്ടു ദിവസം വേറെ ഒന്നും ചെയ്യനില്ലാത്തത് കൊണ്ടു പോണ്ടിചെരിയിലേക്ക് തിരിച്ചു വന്നു.രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ചെന്നൈ ലേക്ക് പോയി.ട്രെയിന്‍ കൃത്യ സമയത്ത് തന്നെ എത്തി..അധികം ബുദ്ധിമുട്ടില്ലാതെ ഞാന്‍ എന്റെ കമ്പാര്‍ട്ട് മെന്റും ബര്‍ത്ത് നമ്പരും കണ്ടു പിടിച്ചു.എന്റെ ലഗേജുകള്‍ ഒക്കെ അടുക്കി വെച്ച ശേഷം അടുത്ത ബര്‍ത്ത് ലെ ആളുകളെ ഒക്കെ ഒന്ന് നോക്കി .ഓപ്പോസിറ്റ് ബെര്‍ത്തില്‍ രണ്ടു ആണുങ്ങളും എന്റെ അടുത്തുള്ള ബെര്‍ത്തില്‍ ഒരു പെണ്ണും ആയിരുന്നു....പെണ്ണ് വളരെ സുന്ദരിയായിരുന്നു ..ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി ..എന്തായാലും രണ്ടു ദിവസം ഇവരുടെ കൂടെ യാത്ര ചെയ്യേണ്ടാതെല്ലേ എന്നോര്‍ത്ത് അവരെ പരിചയപ്പെടാന്‍ തീരുമാനിച്ചു..സല്‍മ എന്നായിരുന്നു ആ പെണ്ണിന്റെ പേര്..റോസ് കളര്‍ ചുരിദാര്‍ ഇട്ട ഒരു വെളുത്ത സുന്ദരി..നോര്‍ത്ത് ഈസ്റ്റിലെ മിക്കവാറും എല്ലാ പെണ്‍ പിള്ളേരും നല്ല വെളുത്ത സുന്ദരിമാര്‍ ആണ്.
പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ സല്‍മ നല്ലോണം സംസാരിക്കാന്‍ തുടങ്ങി..ബാക്കി ഉണ്ടായിരുന്ന രണ്ടു പേര്‍ അദികം സംസാരിക്കാത്ത ടൈപ്പ് ആണെന്ന് തോന്നി...എന്നിരുന്നാലും അവരോടും കുറെ സംസാരിച്ചു ..അവര്‍ കല്‍ക്കട്ട വരെയേ ഉണ്ടായിരുന്നുള്ളൂ...സല്‍മ ബി എസ സി കെമിസ്ട്രി കു പഠിക്കുകയാണ് ഗുവാഹടിയില്‍ ..ചെന്നയില്‍ ഉള്ള ചേട്ടന്റെ അടുത്ത് വന്നു തിരിച്ചു പോകുന്ന വഴി..ഒരു ദിവസത്തെ യാത്ര കൊണ്ടു കല്‍ക്കട്ട എത്തി...കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ അവിടെ ഇറങ്ങി..പകരം രണ്ടു സര്‍ദാര്‍ മാര്‍ കയറി..അവരോടും സംസാരിച്ചും അങ്ങനെനെ ഗുവാഹടിയില്‍ ഇറങ്ങി ...ഇറങ്ങാന്‍ നേരം നോക്കുമ്പോള്‍ എന്റെ ദ്യൂപ്ലികെറ്റ് വുഡ് ലാന്ഡ് ശൂ ( കാണാന്‍ വുഡ് ലാന്‍ഡ് പോലെ ആണേലും അത് ഒറിജിനല്‍ അല്ല ..വെറും നാനൂറു രൂപ കൊടുത്തു ചണ്ടിഗടില്‍ നിന്നും വാങ്ങിയതാരുന്നു അത് ) കാണാനില്ല...ഏതോ തന്തയില്ലാത്തവന്‍ അത് അടിച്ചു മാറ്റിയിരിക്കുന്നു.....പാവം അത് ഒറിജിനല്‍ വുഡ് ലാന്‍ഡ് ആണെന്ന് thettidharich അത് അടിച്ചു മാറ്റി...ആകെ ഉണ്ടായിരുന്ന വള്ളിചെരുപ് ഇട്ടു പുറത്തേക്കിറങ്ങി ..nere ഒരു ഷൂ കടയില്‍ കയറി ഒരു ഷൂ വാങ്ങിച്ചു...എന്നിട്ട് അവിടെ നിന്നും HCL ന്റെ ഗുവാഹതി ഓഫീസിലേക്ക് പോയി..എത്തിയപ്പോള്‍ തന്നെ മിണ്ടു പുറത്തേക്കു വന്നു .എന്നെയും കൂടി എന്ജിനിയര്മാര്‍ താമസിക്കു ഗസ്റ്റ് ഹൌസിലേക്ക് പോയി...അരമനിക്കൊര്‍ കൊണ്ട് കുളിച്ചു ഡ്രസ്സ് മാറി ഒരു ചായയും കുടിച്ചു ഞങ്ങള്‍ IIT യില്‍ എത്തി.ചുമ്മാ അവിടെയൊക്കെ കറങ്ങി തിരികെ ഗസ്റ്റ് ഹൌസിലേക്ക് വന്നു.കൂടെ IIT യിലെ രസിടെന്ദ് എങ്ങിനിയര്മാരായ വിഷ്ണുവും രാജ് മോഹനും ഉണ്ടായിരുന്നു എല്ലയിപ്പോലും .ഗസ്റ്റ് ഹൌസിലും എല്ലാം മലയാളികളും തമിലരും ..IIT യില്‍ പോലുമിയെയും ( ബംഗാളി സുന്ദരി ) മീരചേചിയെയും പരിചയപ്പെട്ടു ( കോട്ടയം സ്വദേശിനി ..IIT യില്‍ PhD ചെയ്യുന്നു )..അങ്ങെനെ വായ നോട്ടവും അല്ലറചില്ലറ പണികളുമായി രണ്ടാഴ്ച അവിടെ ചെലവഴിച്ചു...തിരിച്ചു വരുമ്പോള്‍ HCL ന്റെ ഒരു പിസിയും കൊണ്ടു വന്നു..തിരിച്ചു വന്ന ട്രെയിനില്‍ എന്റെ കംപാര്‍ത്മെണ്ടില്‍ ഒരൊറ്റ പെണ്‍കുട്ടി പോള് ഉണ്ടായിരുന്നില്ല ..എന്നിരുന്നാലും ശീട്ട് കളിയും സിനിമ കാണലും ഒക്കെയായി സമയം ചെലവഴിച്ചു....അങ്ങെനെ ഇരുപതു ദിവസം നീണ്ടു നിന്ന ആ യാത്ര പോണ്ടിച്ചേരി എത്തിയപ്പോള്‍ അവസാനിച്ചു...എല്ലാം ശുഭകരമായി പര്യവസാനിച്ചു ..ഇനി ആകെയുള്ളത് ഗുവാഹതി പോയവകയില്‍ കള്ളകണക്കെഴുതി കുറിച്ചു കൂടെ കാശു വാങ്ങിക്കേണം.
Friday, December 18, 2009
മുണ്ട് പൊക്കിയാല്‍ ഇഡലി ശരണം....
ഉടുക്കുന്ന മുണ്ടും കഴിക്കുന്ന ഭക്ഷണവും തമ്മില്‍ എന്ത് ബന്ധം എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും...ചിന്തിച്ചു തല പുണ്ണാക്കെണ്ട..
സാധാരണ ഗതിയില്‍ ഒരു ബന്ധവും കാണാന്‍ പറ്റില്ല..പക്ഷെ അസാധാരണമായി കാര്യങ്ങള്‍ സംഭവിക്കുന്ന പോണ്ടിച്ചേരിയിലു ഇതൊരു സംഭവമായി...
കഴിഞ്ഞ മൂന്നര വര്‍ഷമായി എന്നും മുടങ്ങാതെ നടക്കുന്ന ഒരു സംഭവമുണ്ട്..രാവിലെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെയും ക്ലൂണി സ്കൂളിലെ കുട്ടികളെയും നോക്കി നടന്നു പോകുമ്പോളും മനസ്സില്‍ കത്തിനില്‍ക്കുന്ന രണ്ടു വട്ടങ്ങളുണ്ട്...
ചേട്ടന്റെ കടയിലെ ഇഡലിയുടെയും പൂരിയുടെയും പിന്നെ വല്ലപ്പോളും ഉണ്ടാകുന്ന വടയുടെ രണ്ട് വട്ടവും....
മൂന്നു നാലു വര്‍ഷം ആയി കാണുന്നുണ്ടെങ്കിലും ചേട്ടന്‍ എന്നല്ലാതെ കടക്കാരന്റെ പേരെന്താണെന്നു അറിയില്ല..അതു പിന്നെ ചോദിക്കാനും പോയില്ല..
പേരറിഞ്ഞിട്ടും വല്ല്യ കാര്യമില്ലെന്നറിയാം....
എന്നും രാവിലെ ഒരു അമ്മയുടെ വാല്‍സല്ല്യത്തോടെ ചേട്ടന്‍ ഞങ്ങള്‍ക്കു നല്ല ആവി പറക്കുന്ന ഇഡലിയും പൂരിയും ചായയും വിളമ്പിത്തരും..
എന്നും മുടങ്ങാതെ ചേട്ടന്‍ തരുന്ന ഭക്ഷണവും കഴിച്ചു ബസ്സിലോ ബൈക്കിലോ കയറി ഓഫീസിലേക്കു പോകും...
അങ്ങെനെയിരിക്കെ ഒരു ദിവസം ആണു ആ സംഭവം നടക്കുന്നത്...
കൈ കഴുകി പൂരി കഴിക്കാനായി ഇരിക്കുമ്പോളാണു അടുക്കളയില്‍ ചേട്ടന്റെ കുക്കു പൂരി പരത്തുന്നതു കണ്ടത്...
ചേട്ടനേക്കാളും പ്രായം കൂടിയ വേറോരു ചേട്ടന്‍...മുണ്ടാണു ആ ചേട്ടനും ഉടുത്തിരിക്കുന്നത്...
പൂരി പരത്തുന്നതിനിടയില്‍ അയാള്‍ കൈ കൊണ്ട് തന്റെ പിന്‍ഭാഗം ഒന്നു ആഞ്ഞ് മാന്തി...
ശെരി അയാള്‍ക്കു ചൊറിഞ്ഞിട്ടാകും...അടുത്ത പൂരി പരത്തുന്നതിനു മുന്‍പെ കൈ കഴുകും എന്നു കരുതി...
പക്ഷെ എല്ലാരെയും അത്ഭുതപ്പെടുത്തി അതേ കൈ കൊണ്ട് അടുത്ത പൂരിയും പരത്താന്‍ തുടങ്ങി...
അപ്പോള്‍ തന്നെ എല്ലാവരും ഓര്‍ഡര്‍ ചെയ്ത പൂരി മാറ്റി ഇഡലിയാക്കി...
പിന്നെ കുറെ കാലത്തേക്കു എല്ലാവരും ഇഡലി മാത്രം കഴിക്കാന്‍ തുടങ്ങി...
ചേട്ടന്റെ ആ "ചൊറിയല്‍" എല്ലാവരുടെയും മനസിലുണ്ടാക്കിയ മുറിവ് ക്രമേണ ഉണങ്ങിത്തുടങ്ങി...
അതിനു ശേഷം ആ ചേട്ടന്‍ മുണ്ട് മടക്കിക്കെട്ടി ആണു പൂരി പരത്തുന്നതെങ്കില്‍ ആരും പൂരി കഴിക്കില്ല എന്ന തീരുമാനതിലെത്തി...
അങ്ങെനെ എല്ലാ ദിവസവും കഴിക്കുന്നതിന്റെ മുമ്പ് മുണ്ട് പൊങ്ങിയാണൊ താണാണൊ ഇരിക്കുന്നതെന്നു നൊക്കും....
പൊങ്ങിയാണിരിക്കുന്നതെങ്കില്‍ ഇഡലി തിന്നും....താണിരിക്കുന്നതാണെങ്കില്‍ പൂരിയും തിന്നാം...
അങ്ങെനെ ഈയിടയ്ക്ക് ചേട്ടന്‍ പാന്റ്സ് ഇട്ട ഒരു ആളെ പൂരി പരത്താനായി റിക്രൂട്ട് ചെയ്തു...
ഗുണപാഠം : പാന്റ്സ് ഇട്ട കുക്ക് ഉള്ള ഹോട്ടലില്‍ നിന്നും മാത്രം ഭക്ഷണം കഴിക്കുക.....

പെരുവെണ്ണാമൂഴി യാത്ര......
നല്ല കപ്പ പുഴുങ്ങിയതും മീന്‍ മുളകിട്ടു വരട്ടിയതും തിന്നോണ്ടിരിക്കുമ്പോളായിരുന്നു നിജന്റെ ഫോണ്‍ വിളി വന്നതു....
ഫോണ്‍ എടുത്തപ്പോളേക്കും സാധാരണ പോലെ തെറിയില്‍ സംസാരം തുടങ്ങി...ഹലോ എന്നതിനു പകരം വേറെ ഒരു വാക്കാണു സാധാരണ ഉപയോഗിക്കാറ്..
അതെന്തെങ്കിലും ആകെട്ടെ..നേരെ വടകരയിലേക്കു ചെല്ലാന്‍ പറഞ്ഞു അവന്‍...
"വൈകുന്നേരമല്ലെ പെരുവെണ്ണാമൂഴിയില്‍ പോകുന്നെ...പിന്നെ എന്തിനാ പതിനൊന്നു മണിക്കെ പുറപ്പെടുന്നെ..."
എന്തായാലും വടകരയില്‍ വന്നു കറങ്ങാം എന്നു പറഞ്ഞു അവന്‍......
അല്ലെങ്കിലേ കാശില്ലാതെ കറങ്ങി ഇരിക്കുവാ.അപ്പൊളാ അവന്റെ ഒരു കറക്കം..ആ എന്തായാലും സാരമില്ല കൂട്ടുകാരന്‍ അല്ലെ ഒന്നൂടെ കറങ്ങാം എന്നു വെച്ചു...
താക്കോലെടുത്തു വണ്ടി സ്റ്റാര്‍ട്ടാക്കി..പതുക്കെ ഇടവഴിയിലൂടെ ഓടിക്കാന്‍ തുടങ്ങി..ഏകദേശം ഒരു അഞ്ഞൂറ് മീറ്റര്‍ ദൂരം ഇടവഴിയിലൂടെ ഓടിച്ചിട്ട് വേണം മെയിന്‍ റേഡിലെത്താന്‍...
ആ ഇടവഴി വളരെ ഇടുങ്ങിയതും നിറയെ വളവും തിരിവും കുണ്ടും കുഴികളും നിറഞ്ഞതും ആണു...
കുഞ്ഞാമി ഉമ്മയുടെ ഗര്‍ഭിണിയായ പശുവിനു പോലും ആ വഴിയെ വരണമെങ്കില്‍ വളരെ കഷ്ടമാണു..
കുഞ്ഞാമി ഉമ്മയ്ക്ക് ഇപ്പൊളും നാലു പശുക്കളുണ്ട് ...പണ്ട് വളരെ കഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന അവര്‍ ചാണകവും പാലും വിറ്റ് കാശുകാറായി...
ആണ്‍മക്കളെ പഠിപ്പിച്ചു ഗള്‍ഫിലേക്കയച്ചു..പെണ്‍മക്കളെ നല്ല സ്ട്രീധനം കൊടുത്തു ഗള്‍ഫുകാരെക്കൊണ്ട് കെട്ടിച്ചു...
പാലും ചാണകവും പിന്നെ തെങ്ങും ചതിക്കില്ലെന്നാണെല്ലൊ ചൊല്ല്....
അങ്ങെനെ പതുക്കെ ഓടിച്ചു മെയിന്‍ റേഡിലെത്തി...പിന്നെ അവിടുന്നു 40- 45 സ്പീഡില്‍ ഓടിച്ചു വടകര എത്തി..
വണ്ടീ പുതിയ സ്റ്റാന്റിന്റെ അടുത്തുള്ള ശ്രീമണി ബാറിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തു...തെറ്റിദ്ധരിക്കല്ലേ വെള്ളമടിക്കാന്‍ പോയതല്ല..
വണ്ടി പാര്‍ക്ക് ചെയ്യാന്‍ അവിടെയെ സ്ഥലം ഉണ്ടായിരുന്നുള്ളു...
ഇറങ്ങിയപ്പോള്‍ തന്നെ നിജന്‍ അവിടെ വായും പോളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു..
പിന്നെ ഞങ്ങള്‍ രണ്ടുപേരും കുറെച്ചു ദൂരം മുന്നോട്ട് നടന്നു എടോടിയിലെത്തി സുന്ദരിയായ ഒരു പെണ്ണു ജോലി ചെയ്യുന്ന ഇന്റെര്‍നെറ്റ് കഫെയില്‍ കയറി മെയില്‍ ചെക്കു ചെയ്യാന്‍ തുടങ്ങി...
ഒന്നുരണ്ടൂ അഡ്വര്‍ടൈസ്മെന്റ് മെയില്‍ ഒഴിച്ചാല്‍ ആരും തന്നെ മെയില്‍ അയച്ചില്ലെന്നു തന്നെ പറയാം...
പിന്നെ കാശു കൊടുത്തു ആ പെണ്ണീനെ ഒന്നുകൂടെ നോക്കി നമ്മള്‍ പുറത്തേക്കിറങ്ങി.....കാശു പോയതു മിച്ചം..
പുറത്തേക്കിറങ്ങിയപ്പോളാണു കല്ലുമ്മക്കായ അരിക്കൂട്ടിലിട്ട് മുളകിട്ട് പൊരിച്ചത് ( വടകരയിലും മാഹിയിലും സാധാരണ കാണുന്ന നല്ല ടെയ്സ്റ്റുള്ള ഒരു ഭക്ഷണം.. ) കഴിക്കാന്‍ പൂതിയായി..
അവിടെയുള്ള മിക്ക തട്ടുകടകളുടെ അടുത്തും പോയി..മിക്കവയും അടച്ചിട്ടിരുന്നു....
പിന്നെ പതുക്കെ ബസ്റ്റാന്റിന്റെ അടുത്തേക്കു നടന്നു വരുമ്പോളായിരുന്നു മിസ്റ്റര്‍ എ.കെ വന്നത്..
ജീന്‍സും ഒരു അരക്കയ്യന്‍ കുപ്പായവും ഇട്ട് അവിടെ മേലോട്ട് നോക്കി നിക്കുന്നു...മാത്രമല്ല ഷര്‍ട്ട് ഇന്‍സൈഡാക്കി നല്ല ഒരു ചെരിപ്പും ഇട്ടു വെള്ളം തൊടാതെ നടന്നു വരുന്നു...
ഭാഗ്യത്തിനു ഷൂ ഇട്ടിട്ടില്ലാരുന്നു...ഷൂ ഇട്ടിരുന്നേല്‍ അവന്റെ അവസാനം ആയിരുന്നു...
കളിയാക്കി കളിയാക്കി അവസാനം അവനെ എല്ലാരും കൂടെ ഒരു ടെക്സ്റ്റൈല്‍സിലെത്തിച്ചു..
നൂറ്റിഅമ്പത് രൂപയ്ക്ക് ഒരു ടി-ഷര്‍ട്ടു വാങ്ങിച്ചു ഉടുത്തിരുന്ന ഷര്‍ട്ട് മാറ്റി ആ ടി ഷര്‍ട്ട് ഇട്ടു പുറത്തിറങ്ങി....
പതുക്കെ വിശക്കാന്‍ തുടങ്ങിയപ്പൊള്‍ പുതിയ ബസ്റ്റാന്റിനടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഞാനും നിജനും പൊറോട്ടയും നല്ല മീന്‍ കറിയും ഓര്‍ഡര്‍ ചെയ്തു....
എ.കെ ചോറും പൊരിച്ച മീനും ഓര്‍ഡര്‍ ചെയ്തു....

കാശും കൊടുത്തു പതുക്കെ പുറത്തിറങ്ങിയപ്പോള്‍ സമയം രണ്ടര മൂന്നു മണിയോടടുത്തു.....
പിന്നെ സി.കെ യും സുജിത്തും വന്നു...എല്ലാരും വണ്ടിയില്‍ കയറി പതുക്കെ പെരുവെണ്ണാമൂഴി ലക്ഷ്യമാക്കി ഓടി..
തിരുവള്ളൂരും പേരാമ്പ്രയും കഴിഞ്ഞു പന്തിരിക്കരയില്‍ എത്തി....അവിടെ വെച്ചു ചായ ആവശ്യമുള്ളോര്‍ ചായയും സിഗരറ്റ് വലിക്കുന്നോര്‍ സിഗരറ്റും കുറെച്ചു പേര്‍ ജ്യൂസും കുടിച്ചു...
അവിടെന്നു ഒരു രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്തു പെരുവെണ്ണാമൂഴി എത്തി...
അകത്തേക്കു കടക്കാനുള്ള പാസെടുത്ത ശേഷം പതിവു പരിപാടിയായ ഫോട്ടോ എടുക്കാന്‍ തുടങ്ങി...
നിജന്റെ ക്യാമറ ആയതുകൊണ്ട് അവന്‍ നന്നായിരിക്കുന്ന ഫോട്ടോ മാത്രമേ വെളിച്ചം കാണുകയുള്ളു..എന്നാലും സാരമില്ലെന്നു വെച്ചു ഫോടോ എടുക്കാന്‍ തുടങ്ങി...
പിന്നെ പതുക്കെ ഡാമിന്റെ മുകളിലൂടെ നടന്നു....ഒരു ഭാഗത്തു നിറയെ വെള്ളം കെട്ടി നിക്കുന്നു...മറു വശം പതഞ്ഞൊഴുകി താഴേക്കു ഒഴുകി പോകുന്ന വെള്ളവും...
പിന്നെ ഓരോ ആളുകളും ആ വെള്ളത്തെ പറ്റിയും അവിടെ ഇരുന്നും നടന്നും സല്ലപിക്കുന്ന കാമുകി കാമുകന്‍മാരെ പറ്റിയും പറയാന്‍ തുടങ്ങി...
ഈ പതയായി ഒഴുകി പോകുന്ന വെള്ളം ആണു വടകരയിലെയും കുറ്റ്യാടിയിലെയും ആളുകള്‍ ഉപയോഗിക്കുന്നെതെന്നു പറഞ്ഞു മിസ്റ്റര്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍..
പക്ഷെ സുജിത്ത് പറയുന്നെത് ഓര്‍ക്കാട്ടേരിയിലെ ആളുകള്‍ ആ വെള്ളാം ഉപയോഗിക്കാറില്ലെന്നാണു..
കാരണം എന്താണെന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞെ കറന്റ് എടുത്തു കഴിഞ്ഞ വെള്ളാം അവര്‍ ഉപയോഗിക്കാറില്ല..
കറന്റ് സത്തെടുത്ത വെള്ളം കൊണ്ടു നനച്ചാല്‍ തെങ്ങില്‍ തേങ്ങ ഉണ്ടാകില്ല പോലും...ഓര്‍ക്കാട്ടേരിക്കാരുടെ ഒരു കാര്യം....
പിന്നെ എല്ലാരും കൂടെ പതുക്കെ നടന്നു കാട്ടിനടുത്തു പോയി ഫോട്ടോ എടുക്കാന്‍ തുടങ്ങി...
അവിടെ ഓരോ കല്ലിന്റെ മുകളിലും ഇരുന്ന് സല്ലപിക്കുന്ന കാമുകി കാമുകന്മാരെ കണ്ടപ്പോള്‍ എല്ലാവരുടെയും മനസിലിണ്ടായിരുന്ന സന്തോഷം മാറി സങ്കടമായി....
അപ്പോളാണു ഒരു കാമുകിയോടൂം കാമുകനോടും പോലീസ് എന്തൊക്കെയോ ഉപദേശിക്കുന്നെ കണ്ടത്...കുറെച്ചു നേരം അതും നോക്കി നിന്നു...പിന്നെ ഡാമിന്റെ വടക്കു ഭാഗത്തേക്കു പോയി...
അവിടെ രണ്ടു മൊയില്യാര്‍ ഇരുന്നു സിഗരറ്റ് വലിക്കുന്നെതു കണ്ടെത്.....അവരുടെ കയ്യില്‍ നിന്നും തീപ്പെട്ടി വാങ്ങി കൂടെയുള്ള സിഗരറ്റുവലിക്കാര്‍ സിഗരറ്റിനു തീ കൊടുത്ത് ആത്മാവിനു പുകയിടാന്‍ തുടങ്ങി...
എല്ലാം കഴിഞ്ഞു വടകരയിലെത്തുമ്പോളെക്കും സമയം ഏഴുമണിയായിക്കാണും.....
പിന്നെ പതുക്കെ വീട്ടിലെത്തി ചോറും തിന്നു സ്വപ്നം പോലും കാണാതെ കിടന്നുറങ്ങി......
Wednesday, October 21, 2009
വയനാട് യാത്ര...........
2009 ഒക്ടോബര്‍ മാസം 16 റിയാസിന്റെ കല്യാണത്തിനു പോകാനായി എല്ലാവരും കോഴിക്കോട് എത്തി......
ചെന്നൈ നിന്നു സുധീഷും പ്രവീണും പോണ്ടിച്ചേരി നിന്നും സച്ചിനും ദാമോദറും നീലേഷും പിന്നെ വടകര നിന്നും ഞാനും...എല്ലാവരും രാവിലെ തന്നെ കോഴിക്കോട് എത്തി.....
ചെന്നൈ നിന്നും പോണ്ടിച്ചേരി നിന്നും വന്നവരുടെ അഭിപ്രായം മാനിച്ചു എല്ലവരും കൂടെ പ്രവീണിന്റെ വീട്ടിലേക്കു പോയി...
പോകുന്ന വഴിക്കു 2 കിലോ നേന്ത്രപ്പഴവും രണ്ടു പാക്കറ്റ് പാലും വാങ്ങി.....
പ്രവീണിന്റെ വീട്ടിലെത്തിയപ്പോള്‍ തന്നെ ബാത്ത് റൂമിന്റെ മുമ്പില്‍ ഒരു വലിയ ക്യൂ രൂപപ്പെട്ടു...പുതിയ ഒരു പടം റിലീസ് ചെയ്ത പോലെ...
ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോളേക്കും എല്ലാം ശാന്തമായി...എല്ലാവരും പുതിയ ഡ്രെസ്സൊക്കെ ഇട്ട് കസേരയില്‍ ഇരുന്നു...
പിന്നെ ഒരു പത്തു മിനുട്ട് കഴിഞപ്പോളെക്കും പ്രവീണിന്റെ അമ്മ ഇഡലിയും ചട്ണിയും സാമ്പാറും,നേന്ത്രപ്പഴവും ഒക്കെ ടേബിളില്‍ നിരത്തി...
എല്ലാവരെയും ഭക്ഷണം കശിക്കനായി ക്ഷണിച്ചു...
പിന്നെ അവ്ടെ ഒരു അക്രമം തന്നെ നടന്നു...എല്ലാവരും മല്‍സരിച്ചു ഇഡലിയും പഴവും വെട്ടി വിഴുങ്ങി...
എല്ലാവരും അല്പം ഇമോഷനല്‍ ആയോ എന്നു ഒരു സംശയം ഉണ്ടു.....
ഒരു പത്തു മിനുട്ട് നേരം കൊണ്ട് ഇഡലി കാലിയായി....
ഫുഡ് കഴിഞ്ഞപ്പോള്‍ പ്രവീണിന്റെ അമ്മയോട് ഓരോ കാര്യങ്ങള്‍ സംസാരിച്ചു..കൂട്ടത്തില്‍ അവന്റെ കല്യാണക്കാര്യ വും സംസാരിച്ചു..പക്ഷെ കല്യാണം കശിക്കാന്‍ വയസ്സായില്ലെന്നു പറഞ്ഞു ...എന്നാല്‍ ശെരി വയസ്സായ ഒരു ചെക്കനുണ്ട് അവനു പറ്റിയ പെന്നിനെ കാണിച്ചു കൊടുക്കാനും പറഞ്ഞു...
എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടൊ എടുത്ത് അവിടെ നിന്നും നേരെ കോഴിക്കോട് KSRTC ബസ്റ്റാന്റിലേക്ക് പോയി......

ഒരു മാനന്തവാടി ടി.ടി യില്‍ അടിവാരത്തേക്കു ടിക്കറ്റ് എടുത്തു..എന്റെ ഒരു കൂട്ടുകാരന്‍ ഒരു ക്വാളിസുമായി അടിവാരം വരാം എന്നു പറഞ്ഞു...
ഒന്നെകാല്‍ മണിക്കൂര്‍ സമയത്തെ യാത്ര കൊണ്ട് നമ്മള്‍ അടിവാരം എത്തി...
വണ്ടിയുടെ ടയര്‍ മാറ്റേണ്ടതു കൊണ്ട് ഒരു മണിക്കൂര്‍ വൈകിയെ വരു എന്നു അവന്‍..
ആ സമയം നമ്മള്‍ അവിടെയുള്ള ഒരു ഹോട്ടലില്‍ കയറി ചോറും മീന്‍ പൊരിച്ചതും കഴിച്ചു...
പുറത്തിറങ്ങി കുറെ നേരം കാത്തിരുന്നിട്ടും അവനെ കാണാനില്ല...അപ്പോ പിന്നെ പതിവു പരിപാടിയായ ഫോട്ടൊ എടുക്കല്‍ തുടങ്ങി..
പല പോസിലും പല ഭാവത്തിലും.....
ശ്രീകാന്തിനെ തെറി വിളിച്ചോണ്ട് ഏകദേശം ഒരു രണ്ട് മണിക്കൂര്‍ നേരം നമ്മള്‍ അടിവാരത്തു ചെലവാക്കി...
ശ്രീകാന്ത്,കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുധം നേടിയ ശേഷം വയനാടില്‍ പ്രാക്റ്റീസ് ചെയ്യുന്നു..
കുറെ സമയം കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ക്വാളിസുമായി വന്നു...
എല്ലാവരും ഓടി വണ്ടിക്കകത്തു കയറി...അങ്ങെനെ ചുരം കയറാന്‍ തുടങ്ങി....
വ്യൂ പോയിന്റ് എത്തിയപ്പോള്‍ ഫോട്ടോ എടുക്കാനും നമ്മള്‍ മറന്നില്ല....
ഈ സമയം തന്നെ രതീഷും ശരത്തും കണൂര്‍ നിന്നും മാനന്തവാടി വഴി കല്പറ്റ എത്തിച്ചേര്‍ന്നു...
നമ്മളും ഒരു മണിക്കൂര്‍ യാത്ര കൊണ്ടു കല്പറ്റ എത്ത്റ്റിച്ചേര്‍ന്നു...അവിടെ ഒരു ഹോട്ടലില്‍ കയറി വടയും ചായയും കുടിച്ചു....
പിന്നെ പഴശ്ശിരാജ കാണാനായി കല്പറ്റ മഹാവീറിലേക്കു പോയി....
വെള്ളക്കാരുടെ അധിനിവേശത്തിനും നെറികേടിനും എതിരെ മരണം വരെ പോരാടിയ ധീര വിപ്ലവകാരി കേരളവര്‍മ്മ പഴശ്ശിരാജയുടെ കഥ....
തലശ്ശേരിക്കടുത്തു പടിഞ്ഞാറെ കോവിലകത്തു ജനിച്ച്,തലശ്ശേരിക്കടുത്തുള്ള കോട്ടയം രാജവംശത്തിലെ രാജാവായി മാനന്തവാടിയില്‍ വെച്ച് വെള്ളകാരുടെ വെടിയേറ്റു മരിച്ച പഴശ്ശിരാജ...
പക്ഷെ സിനിമയില്‍ പഴശ്ശിരാജ ,ശരത്കുമാര്‍ വേഷമിട്ട എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിനു മുന്‍പില്‍ നിഷുപ്രഭമായി പോയി....
സിനിമ കഴിഞ്ഞു ഭക്ഷണവും വെള്ളവും എല്ലാം പാര്‍സല്‍ വാങ്ങി നമ്മള്‍ ശ്രീകാന്തിന്റെ കോര്‍ട്ടേര്‍സില്‍ പോയി..
ഭക്ഷണവും വെള്ളവും ഒക്കെ ആയി പാട്ടും കൂത്തുമായി ആ രാത്രി ചെലവഴിച്ചു..തണുപ്പ് മാറ്റാനായി ഒരു ഫുള്‍ DSP ബ്ലാക്കും കൊക്കക്കോളയും കൂട്ടി കഴിച്ചു...
കഴിക്കാനായി പുട്ടും പൊറോട്ടയും ചിക്കന്‍ കറിയും ചിക്കന്‍ പൊരിച്ചതും ഒക്കെ...
സമയം അങ്ങെനെ കടന്നു പോയി...പല പല കഥകളും...ആരോഗ്യ പരമായ പല സംശയങ്ങളും ഡോക്ടര്‍ സുഹൃത്തിനോട് ചോദിച്ചു മനസ്സിലാക്കി.......
അവസാനം രണ്ട് കഷണം പൊറോട്ടയും പകുതി കുപ്പി കൊക്കക്കോളയും മാത്രം അവശേഷിച്ചു........
രാത്രിയായപ്പോള്‍ പൈപ്പിലെ വെള്ളം തീര്‍ന്നു...കുടിക്കാനും കുളിക്കനും ഒരു തുള്ളിവെള്ളമില്ല...
ആകെ അവശേഷിക്കുന്നത് അരക്കുപ്പി കൊക്കക്കോള........
ഇതിനിടയില്‍ ആരൊക്കെയോ മുഖം കഴുകാനും എന്തിനു ചന്തി കഴുകാന്‍ വരെ ആ കൊക്കക്കോള ഉപയോഗിച്ചു.....
ചാള്‍സ് രാജകുമാരന്‍ പോലും അങ്ങെനെ കൊക്കക്കോള ഉപയോഗിച്ചു കാണില്ല.....
അങ്ങെനെ ആ വെള്ളിയാഴ്ച രാത്രി എല്ലാവരും ഉറങ്ങി തീര്‍ത്തു...........
Subscribe to:
Posts (Atom)