Friday, December 18, 2009

മുണ്ട് പൊക്കിയാല്‍ ഇഡലി ശരണം....

        ഉടുക്കുന്ന മുണ്ടും കഴിക്കുന്ന ഭക്ഷണവും തമ്മില്‍ എന്ത് ബന്ധം എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും...ചിന്തിച്ചു തല പുണ്ണാക്കെണ്ട..
സാധാരണ ഗതിയില്‍ ഒരു ബന്ധവും കാണാന്‍ പറ്റില്ല..പക്ഷെ അസാധാരണമായി കാര്യങ്ങള്‍ സംഭവിക്കുന്ന പോണ്ടിച്ചേരിയിലു ഇതൊരു സംഭവമായി...
കഴിഞ്ഞ മൂന്നര വര്‍ഷമായി എന്നും മുടങ്ങാതെ നടക്കുന്ന ഒരു സംഭവമുണ്ട്..രാവിലെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെയും ക്ലൂണി സ്കൂളിലെ കുട്ടികളെയും നോക്കി നടന്നു പോകുമ്പോളും മനസ്സില്‍ കത്തിനില്‍ക്കുന്ന രണ്ടു വട്ടങ്ങളുണ്ട്...
ചേട്ടന്റെ കടയിലെ ഇഡലിയുടെയും പൂരിയുടെയും പിന്നെ വല്ലപ്പോളും ഉണ്ടാകുന്ന വടയുടെ രണ്ട് വട്ടവും....
മൂന്നു നാലു  വര്‍ഷം ആയി കാണുന്നുണ്ടെങ്കിലും ചേട്ടന്‍ എന്നല്ലാതെ കടക്കാരന്റെ പേരെന്താണെന്നു അറിയില്ല..അതു പിന്നെ ചോദിക്കാനും പോയില്ല..
പേരറിഞ്ഞിട്ടും വല്ല്യ കാര്യമില്ലെന്നറിയാം....
എന്നും രാവിലെ ഒരു അമ്മയുടെ വാല്‍സല്ല്യത്തോടെ ചേട്ടന്‍ ഞങ്ങള്‍ക്കു നല്ല ആവി പറക്കുന്ന ഇഡലിയും പൂരിയും ചായയും വിളമ്പിത്തരും..
എന്നും മുടങ്ങാതെ ചേട്ടന്‍ തരുന്ന ഭക്ഷണവും കഴിച്ചു ബസ്സിലോ ബൈക്കിലോ കയറി ഓഫീസിലേക്കു പോകും...
അങ്ങെനെയിരിക്കെ ഒരു ദിവസം ആണു  ആ സംഭവം നടക്കുന്നത്...

കൈ കഴുകി പൂരി കഴിക്കാനായി ഇരിക്കുമ്പോളാണു അടുക്കളയില്‍ ചേട്ടന്റെ കുക്കു പൂരി പരത്തുന്നതു കണ്ടത്...
ചേട്ടനേക്കാളും പ്രായം കൂടിയ വേറോരു ചേട്ടന്‍...മുണ്ടാണു ആ ചേട്ടനും ഉടുത്തിരിക്കുന്നത്...
പൂരി പരത്തുന്നതിനിടയില്‍ അയാള്‍ കൈ കൊണ്ട് തന്റെ പിന്‍ഭാഗം ഒന്നു ആഞ്ഞ് മാന്തി...
ശെരി അയാള്‍ക്കു ചൊറിഞ്ഞിട്ടാകും...അടുത്ത പൂരി പരത്തുന്നതിനു മുന്‍പെ കൈ കഴുകും എന്നു കരുതി...
പക്ഷെ എല്ലാരെയും അത്ഭുതപ്പെടുത്തി അതേ കൈ കൊണ്ട് അടുത്ത പൂരിയും പരത്താന്‍ തുടങ്ങി...
അപ്പോള്‍ തന്നെ എല്ലാവരും ഓര്‍ഡര്‍ ചെയ്ത പൂരി മാറ്റി ഇഡലിയാക്കി...
പിന്നെ കുറെ കാലത്തേക്കു എല്ലാവരും ഇഡലി മാത്രം കഴിക്കാന്‍ തുടങ്ങി...
ചേട്ടന്റെ ആ "ചൊറിയല്‍" എല്ലാവരുടെയും മനസിലുണ്ടാക്കിയ മുറിവ് ക്രമേണ ഉണങ്ങിത്തുടങ്ങി...
അതിനു ശേഷം ആ ചേട്ടന്‍ മുണ്ട് മടക്കിക്കെട്ടി ആണു പൂരി പരത്തുന്നതെങ്കില്‍ ആരും പൂരി കഴിക്കില്ല എന്ന തീരുമാനതിലെത്തി...
അങ്ങെനെ എല്ലാ ദിവസവും കഴിക്കുന്നതിന്റെ മുമ്പ് മുണ്ട് പൊങ്ങിയാണൊ താണാണൊ ഇരിക്കുന്നതെന്നു നൊക്കും....
പൊങ്ങിയാണിരിക്കുന്നതെങ്കില്‍ ഇഡലി തിന്നും....താണിരിക്കുന്നതാണെങ്കില്‍ പൂരിയും തിന്നാം...
അങ്ങെനെ ഈയിടയ്ക്ക് ചേട്ടന്‍ പാന്റ്സ് ഇട്ട ഒരു ആളെ പൂരി പരത്താനായി റിക്രൂട്ട് ചെയ്തു...

ഗുണപാഠം : പാന്റ്സ് ഇട്ട കുക്ക് ഉള്ള ഹോട്ടലില്‍ നിന്നും മാത്രം ഭക്ഷണം കഴിക്കുക.....

പെരുവെണ്ണാമൂഴി യാത്ര......

            നല്ല കപ്പ പുഴുങ്ങിയതും മീന്‍ മുളകിട്ടു വരട്ടിയതും തിന്നോണ്ടിരിക്കുമ്പോളായിരുന്നു നിജന്റെ ഫോണ്‍ വിളി വന്നതു....
ഫോണ്‍ എടുത്തപ്പോളേക്കും സാധാരണ പോലെ തെറിയില്‍ സംസാരം തുടങ്ങി...ഹലോ എന്നതിനു പകരം വേറെ ഒരു വാക്കാണു സാധാരണ ഉപയോഗിക്കാറ്..
അതെന്തെങ്കിലും ആകെട്ടെ..നേരെ വടകരയിലേക്കു ചെല്ലാന്‍ പറഞ്ഞു അവന്‍...
"വൈകുന്നേരമല്ലെ പെരുവെണ്ണാമൂഴിയില്‍ പോകുന്നെ...പിന്നെ എന്തിനാ പതിനൊന്നു മണിക്കെ പുറപ്പെടുന്നെ..."
എന്തായാലും വടകരയില്‍ വന്നു കറങ്ങാം എന്നു പറഞ്ഞു അവന്‍......
അല്ലെങ്കിലേ കാശില്ലാതെ കറങ്ങി ഇരിക്കുവാ.അപ്പൊളാ അവന്റെ ഒരു കറക്കം..ആ എന്തായാലും സാരമില്ല കൂട്ടുകാരന്‍ അല്ലെ ഒന്നൂടെ കറങ്ങാം എന്നു വെച്ചു...
താക്കോലെടുത്തു വണ്ടി സ്റ്റാര്‍ട്ടാക്കി..പതുക്കെ ഇടവഴിയിലൂടെ ഓടിക്കാന്‍ തുടങ്ങി..ഏകദേശം ഒരു അഞ്ഞൂറ് മീറ്റര്‍ ദൂരം ഇടവഴിയിലൂടെ ഓടിച്ചിട്ട് വേണം മെയിന്‍ റേഡിലെത്താന്‍...
ആ ഇടവഴി വളരെ  ഇടുങ്ങിയതും നിറയെ വളവും തിരിവും കുണ്ടും കുഴികളും നിറഞ്ഞതും ആണു...
കുഞ്ഞാമി ഉമ്മയുടെ ഗര്‍ഭിണിയായ പശുവിനു പോലും ആ വഴിയെ വരണമെങ്കില്‍ വളരെ കഷ്ടമാണു..
കുഞ്ഞാമി ഉമ്മയ്ക്ക് ഇപ്പൊളും നാലു പശുക്കളുണ്ട് ...പണ്ട് വളരെ കഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന അവര്‍ ചാണകവും പാലും വിറ്റ് കാശുകാറായി...
ആണ്‍മക്കളെ പഠിപ്പിച്ചു ഗള്‍ഫിലേക്കയച്ചു..പെണ്‍മക്കളെ നല്ല സ്ട്രീധനം കൊടുത്തു ഗള്‍ഫുകാരെക്കൊണ്ട് കെട്ടിച്ചു...
പാലും ചാണകവും പിന്നെ തെങ്ങും ചതിക്കില്ലെന്നാണെല്ലൊ ചൊല്ല്....

അങ്ങെനെ പതുക്കെ ഓടിച്ചു മെയിന്‍ റേഡിലെത്തി...പിന്നെ അവിടുന്നു 40- 45 സ്പീഡില്‍ ഓടിച്ചു വടകര എത്തി..
വണ്ടീ പുതിയ സ്റ്റാന്റിന്റെ അടുത്തുള്ള ശ്രീമണി ബാറിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തു...തെറ്റിദ്ധരിക്കല്ലേ വെള്ളമടിക്കാന്‍ പോയതല്ല..
വണ്ടി പാര്‍ക്ക് ചെയ്യാന്‍ അവിടെയെ സ്ഥലം ഉണ്ടായിരുന്നുള്ളു...
ഇറങ്ങിയപ്പോള്‍ തന്നെ നിജന്‍ അവിടെ വായും പോളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു..
പിന്നെ ഞങ്ങള്‍ രണ്ടുപേരും കുറെച്ചു ദൂരം മുന്നോട്ട് നടന്നു എടോടിയിലെത്തി  സുന്ദരിയായ ഒരു പെണ്ണു ജോലി ചെയ്യുന്ന ഇന്റെര്‍നെറ്റ് കഫെയില്‍ കയറി മെയില്‍ ചെക്കു ചെയ്യാന്‍ തുടങ്ങി...
ഒന്നുരണ്ടൂ അഡ്വര്‍ടൈസ്മെന്റ് മെയില്‍ ഒഴിച്ചാല്‍ ആരും തന്നെ മെയില്‍ അയച്ചില്ലെന്നു തന്നെ പറയാം...
പിന്നെ കാശു കൊടുത്തു ആ പെണ്ണീനെ ഒന്നുകൂടെ നോക്കി നമ്മള്‍ പുറത്തേക്കിറങ്ങി.....കാശു പോയതു മിച്ചം..

പുറത്തേക്കിറങ്ങിയപ്പോളാണു കല്ലുമ്മക്കായ അരിക്കൂട്ടിലിട്ട് മുളകിട്ട് പൊരിച്ചത് ( വടകരയിലും മാഹിയിലും സാധാരണ കാണുന്ന നല്ല ടെയ്സ്റ്റുള്ള ഒരു ഭക്ഷണം.. ) കഴിക്കാന്‍ പൂതിയായി..
അവിടെയുള്ള മിക്ക തട്ടുകടകളുടെ അടുത്തും പോയി..മിക്കവയും അടച്ചിട്ടിരുന്നു....
പിന്നെ പതുക്കെ ബസ്റ്റാന്റിന്റെ അടുത്തേക്കു നടന്നു വരുമ്പോളായിരുന്നു മിസ്റ്റര്‍ എ.കെ വന്നത്..
ജീന്‍സും ഒരു അരക്കയ്യന്‍ കുപ്പായവും ഇട്ട് അവിടെ മേലോട്ട് നോക്കി നിക്കുന്നു...മാത്രമല്ല ഷര്‍ട്ട് ഇന്‍സൈഡാക്കി നല്ല ഒരു ചെരിപ്പും ഇട്ടു വെള്ളം തൊടാതെ നടന്നു വരുന്നു...
ഭാഗ്യത്തിനു ഷൂ ഇട്ടിട്ടില്ലാരുന്നു...ഷൂ ഇട്ടിരുന്നേല്‍ അവന്റെ അവസാനം ആയിരുന്നു...
കളിയാക്കി കളിയാക്കി അവസാനം അവനെ എല്ലാരും കൂടെ ഒരു ടെക്സ്റ്റൈല്‍സിലെത്തിച്ചു..


നൂറ്റിഅമ്പത് രൂപയ്ക്ക് ഒരു ടി-ഷര്‍ട്ടു വാങ്ങിച്ചു ഉടുത്തിരുന്ന ഷര്‍ട്ട് മാറ്റി ആ ടി ഷര്‍ട്ട് ഇട്ടു പുറത്തിറങ്ങി....
പതുക്കെ വിശക്കാന്‍ തുടങ്ങിയപ്പൊള്‍ പുതിയ ബസ്റ്റാന്റിനടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഞാനും നിജനും പൊറോട്ടയും നല്ല മീന്‍ കറിയും ഓര്‍ഡര്‍ ചെയ്തു....
എ.കെ ചോറും പൊരിച്ച മീനും ഓര്‍ഡര്‍ ചെയ്തു....
  

കാശും കൊടുത്തു പതുക്കെ പുറത്തിറങ്ങിയപ്പോള്‍ സമയം രണ്ടര മൂന്നു മണിയോടടുത്തു.....
പിന്നെ സി.കെ യും സുജിത്തും വന്നു...എല്ലാരും വണ്ടിയില്‍ കയറി പതുക്കെ പെരുവെണ്ണാമൂഴി ലക്ഷ്യമാക്കി ഓടി..
തിരുവള്ളൂരും പേരാമ്പ്രയും കഴിഞ്ഞു പന്തിരിക്കരയില്‍ എത്തി....അവിടെ വെച്ചു ചായ ആവശ്യമുള്ളോര്‍ ചായയും സിഗരറ്റ് വലിക്കുന്നോര്‍ സിഗരറ്റും കുറെച്ചു പേര്‍ ജ്യൂസും കുടിച്ചു...
അവിടെന്നു ഒരു രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്തു പെരുവെണ്ണാമൂഴി എത്തി...
അകത്തേക്കു കടക്കാനുള്ള പാസെടുത്ത ശേഷം പതിവു പരിപാടിയായ ഫോട്ടോ എടുക്കാന്‍ തുടങ്ങി...
നിജന്റെ ക്യാമറ ആയതുകൊണ്ട് അവന്‍ നന്നായിരിക്കുന്ന ഫോട്ടോ മാത്രമേ വെളിച്ചം കാണുകയുള്ളു..എന്നാലും സാരമില്ലെന്നു വെച്ചു ഫോടോ എടുക്കാന്‍ തുടങ്ങി...

                  പിന്നെ പതുക്കെ ഡാമിന്റെ മുകളിലൂടെ നടന്നു....ഒരു ഭാഗത്തു നിറയെ വെള്ളം കെട്ടി നിക്കുന്നു...മറു വശം പതഞ്ഞൊഴുകി താഴേക്കു ഒഴുകി പോകുന്ന വെള്ളവും...
പിന്നെ ഓരോ ആളുകളും ആ വെള്ളത്തെ പറ്റിയും അവിടെ ഇരുന്നും നടന്നും സല്ലപിക്കുന്ന കാമുകി കാമുകന്‍മാരെ പറ്റിയും പറയാന്‍ തുടങ്ങി...
ഈ പതയായി ഒഴുകി പോകുന്ന വെള്ളം ആണു വടകരയിലെയും കുറ്റ്യാടിയിലെയും ആളുകള്‍ ഉപയോഗിക്കുന്നെതെന്നു പറഞ്ഞു മിസ്റ്റര്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍..
പക്ഷെ സുജിത്ത് പറയുന്നെത് ഓര്‍ക്കാട്ടേരിയിലെ ആളുകള്‍ ആ വെള്ളാം ഉപയോഗിക്കാറില്ലെന്നാണു..
കാരണം എന്താണെന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞെ കറന്റ് എടുത്തു കഴിഞ്ഞ വെള്ളാം അവര്‍ ഉപയോഗിക്കാറില്ല..
കറന്റ് സത്തെടുത്ത വെള്ളം കൊണ്ടു നനച്ചാല്‍ തെങ്ങില്‍ തേങ്ങ ഉണ്ടാകില്ല പോലും...ഓര്‍ക്കാട്ടേരിക്കാരുടെ ഒരു കാര്യം....

പിന്നെ എല്ലാരും കൂടെ പതുക്കെ നടന്നു കാട്ടിനടുത്തു പോയി ഫോട്ടോ എടുക്കാന്‍ തുടങ്ങി...
അവിടെ ഓരോ കല്ലിന്റെ മുകളിലും ഇരുന്ന് സല്ലപിക്കുന്ന കാമുകി കാമുകന്മാരെ കണ്ടപ്പോള്‍ എല്ലാവരുടെയും  മനസിലിണ്ടായിരുന്ന സന്തോഷം മാറി സങ്കടമായി....
അപ്പോളാണു ഒരു കാമുകിയോടൂം കാമുകനോടും പോലീസ് എന്തൊക്കെയോ ഉപദേശിക്കുന്നെ കണ്ടത്...കുറെച്ചു നേരം അതും നോക്കി നിന്നു...പിന്നെ ഡാമിന്റെ വടക്കു ഭാഗത്തേക്കു പോയി...
അവിടെ രണ്ടു മൊയില്യാര്‍ ഇരുന്നു സിഗരറ്റ് വലിക്കുന്നെതു കണ്ടെത്.....അവരുടെ കയ്യില്‍ നിന്നും തീപ്പെട്ടി വാങ്ങി കൂടെയുള്ള സിഗരറ്റുവലിക്കാര്‍ സിഗരറ്റിനു തീ കൊടുത്ത് ആത്മാവിനു പുകയിടാന്‍ തുടങ്ങി...
എല്ലാം കഴിഞ്ഞു വടകരയിലെത്തുമ്പോളെക്കും സമയം ഏഴുമണിയായിക്കാണും.....
പിന്നെ പതുക്കെ വീട്ടിലെത്തി ചോറും തിന്നു സ്വപ്നം പോലും കാണാതെ കിടന്നുറങ്ങി......

Wednesday, October 21, 2009

വയനാട് യാത്ര...........

            2009 ഒക്ടോബര്‍ മാസം 16 റിയാസിന്റെ കല്യാണത്തിനു പോകാനായി എല്ലാവരും കോഴിക്കോട് എത്തി......
ചെന്നൈ നിന്നു സുധീഷും പ്രവീണും  പോണ്ടിച്ചേരി നിന്നും സച്ചിനും ദാമോദറും നീലേഷും പിന്നെ വടകര നിന്നും ഞാനും...എല്ലാവരും  രാവിലെ തന്നെ കോഴിക്കോട് എത്തി.....
ചെന്നൈ നിന്നും പോണ്ടിച്ചേരി നിന്നും വന്നവരുടെ അഭിപ്രായം മാനിച്ചു എല്ലവരും കൂടെ പ്രവീണിന്റെ വീട്ടിലേക്കു പോയി...
പോകുന്ന വഴിക്കു 2 കിലോ നേന്ത്രപ്പഴവും രണ്ടു പാക്കറ്റ് പാലും വാങ്ങി.....

പ്രവീണിന്റെ വീട്ടിലെത്തിയപ്പോള്‍  തന്നെ ബാത്ത് റൂമിന്റെ മുമ്പില്‍ ഒരു വലിയ ക്യൂ രൂപപ്പെട്ടു...പുതിയ ഒരു പടം റിലീസ് ചെയ്ത പോലെ...
ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോളേക്കും എല്ലാം ശാന്തമായി...എല്ലാവരും പുതിയ ഡ്രെസ്സൊക്കെ ഇട്ട് കസേരയില്‍ ഇരുന്നു...
പിന്നെ ഒരു പത്തു മിനുട്ട്  കഴിഞപ്പോളെക്കും പ്രവീണിന്റെ അമ്മ ഇഡലിയും ചട്ണിയും സാമ്പാറും,നേന്ത്രപ്പഴവും ഒക്കെ ടേബിളില്‍ നിരത്തി...
എല്ലാവരെയും ഭക്ഷണം കശിക്കനായി ക്ഷണിച്ചു...
പിന്നെ അവ്ടെ ഒരു അക്രമം തന്നെ നടന്നു...എല്ലാവരും മല്‍സരിച്ചു ഇഡലിയും പഴവും വെട്ടി വിഴുങ്ങി...
എല്ലാവരും അല്പം ഇമോഷനല്‍ ആയോ എന്നു ഒരു സംശയം ഉണ്ടു.....
ഒരു പത്തു മിനുട്ട് നേരം കൊണ്ട് ഇഡലി കാലിയായി....
ഫുഡ് കഴിഞ്ഞപ്പോള്‍  പ്രവീണിന്റെ അമ്മയോട് ഓരോ കാര്യങ്ങള്‍  സംസാരിച്ചു..കൂട്ടത്തില്‍ അവന്റെ കല്യാണക്കാര്യ വും സംസാരിച്ചു..പക്ഷെ കല്യാണം കശിക്കാന്‍ വയസ്സായില്ലെന്നു പറഞ്ഞു ...എന്നാല്‍ ശെരി വയസ്സായ ഒരു ചെക്കനുണ്ട് അവനു പറ്റിയ പെന്നിനെ കാണിച്ചു കൊടുക്കാനും പറഞ്ഞു...
എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടൊ എടുത്ത് അവിടെ നിന്നും നേരെ കോഴിക്കോട് KSRTC ബസ്റ്റാന്റിലേക്ക് പോയി......



              ഒരു മാനന്തവാടി ടി.ടി യില്‍ അടിവാരത്തേക്കു ടിക്കറ്റ് എടുത്തു..എന്റെ ഒരു കൂട്ടുകാരന്‍ ഒരു ക്വാളിസുമായി അടിവാരം വരാം എന്നു പറഞ്ഞു...
ഒന്നെകാല്‍ മണിക്കൂര്‍ സമയത്തെ യാത്ര കൊണ്ട് നമ്മള്‍  അടിവാരം എത്തി...
വണ്ടിയുടെ ടയര്‍ മാറ്റേണ്ടതു കൊണ്ട് ഒരു മണിക്കൂര്‍ വൈകിയെ വരു എന്നു അവന്‍..
ആ സമയം നമ്മള്‍  അവിടെയുള്ള ഒരു ഹോട്ടലില്‍ കയറി ചോറും മീന്‍ പൊരിച്ചതും കഴിച്ചു...
പുറത്തിറങ്ങി കുറെ നേരം കാത്തിരുന്നിട്ടും അവനെ കാണാനില്ല...അപ്പോ പിന്നെ പതിവു പരിപാടിയായ ഫോട്ടൊ എടുക്കല്‍ തുടങ്ങി..
പല പോസിലും പല ഭാവത്തിലും.....



           ശ്രീകാന്തിനെ തെറി വിളിച്ചോണ്ട് ഏകദേശം ഒരു രണ്ട് മണിക്കൂര്‍ നേരം നമ്മള്‍  അടിവാരത്തു ചെലവാക്കി...
ശ്രീകാന്ത്,കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുധം നേടിയ ശേഷം വയനാടില്‍ പ്രാക്റ്റീസ് ചെയ്യുന്നു..
കുറെ സമയം കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ക്വാളിസുമായി വന്നു...
എല്ലാവരും ഓടി വണ്ടിക്കകത്തു കയറി...അങ്ങെനെ ചുരം കയറാന്‍ തുടങ്ങി....
വ്യൂ പോയിന്റ് എത്തിയപ്പോള്‍ ഫോട്ടോ എടുക്കാനും നമ്മള്‍ മറന്നില്ല....


               ഈ സമയം തന്നെ രതീഷും ശരത്തും കണൂര്‍ നിന്നും  മാനന്തവാടി വഴി കല്പറ്റ എത്തിച്ചേര്‍ന്നു...
നമ്മളും ഒരു മണിക്കൂര്‍ യാത്ര കൊണ്ടു കല്പറ്റ എത്ത്റ്റിച്ചേര്‍ന്നു...അവിടെ ഒരു ഹോട്ടലില്‍ കയറി വടയും ചായയും കുടിച്ചു....
പിന്നെ പഴശ്ശിരാജ കാണാനായി കല്പറ്റ മഹാവീറിലേക്കു പോയി....
വെള്ളക്കാരുടെ അധിനിവേശത്തിനും നെറികേടിനും എതിരെ മരണം വരെ പോരാടിയ ധീര വിപ്ലവകാരി കേരളവര്‍മ്മ പഴശ്ശിരാജയുടെ കഥ....
തലശ്ശേരിക്കടുത്തു പടിഞ്ഞാറെ കോവിലകത്തു ജനിച്ച്,തലശ്ശേരിക്കടുത്തുള്ള കോട്ടയം രാജവംശത്തിലെ രാജാവായി മാനന്തവാടിയില്‍ വെച്ച് വെള്ളകാരുടെ വെടിയേറ്റു മരിച്ച പഴശ്ശിരാജ...
പക്ഷെ സിനിമയില്‍ പഴശ്ശിരാജ ,ശരത്കുമാര്‍ വേഷമിട്ട എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിനു മുന്‍പില്‍ നിഷുപ്രഭമായി പോയി....
സിനിമ കഴിഞ്ഞു ഭക്ഷണവും വെള്ളവും എല്ലാം പാര്‍സല്‍ വാങ്ങി നമ്മള്‍  ശ്രീകാന്തിന്റെ കോര്‍ട്ടേര്‍സില്‍ പോയി..



                 ഭക്ഷണവും വെള്ളവും ഒക്കെ ആയി പാട്ടും കൂത്തുമായി ആ രാത്രി ചെലവഴിച്ചു..തണുപ്പ് മാറ്റാനായി ഒരു ഫുള്‍ DSP ബ്ലാക്കും കൊക്കക്കോളയും കൂട്ടി കഴിച്ചു...
കഴിക്കാനായി പുട്ടും പൊറോട്ടയും ചിക്കന്‍ കറിയും ചിക്കന്‍ പൊരിച്ചതും ഒക്കെ...


                          സമയം അങ്ങെനെ കടന്നു പോയി...പല പല കഥകളും...ആരോഗ്യ പരമായ പല സംശയങ്ങളും ഡോക്ടര്‍ സുഹൃത്തിനോട് ചോദിച്ചു മനസ്സിലാക്കി.......
അവസാനം രണ്ട് കഷണം പൊറോട്ടയും പകുതി കുപ്പി കൊക്കക്കോളയും മാത്രം അവശേഷിച്ചു........
രാത്രിയായപ്പോള്‍  പൈപ്പിലെ വെള്ളം തീര്‍ന്നു...കുടിക്കാനും കുളിക്കനും ഒരു തുള്ളിവെള്ളമില്ല...
ആകെ അവശേഷിക്കുന്നത് അരക്കുപ്പി കൊക്കക്കോള........
ഇതിനിടയില്‍ ആരൊക്കെയോ മുഖം കഴുകാനും എന്തിനു ചന്തി കഴുകാന്‍ വരെ ആ കൊക്കക്കോള ഉപയോഗിച്ചു.....
ചാള്‍സ് രാജകുമാരന്‍ പോലും അങ്ങെനെ കൊക്കക്കോള ഉപയോഗിച്ചു കാണില്ല.....
അങ്ങെനെ ആ വെള്ളിയാഴ്ച രാത്രി എല്ലാവരും ഉറങ്ങി തീര്‍ത്തു...........












Wednesday, October 14, 2009

ഹോട്ടലാണെന്നു കരുതി ഒരാള്‍ പടക്കകടയില്‍ കയറി..........

ഹോട്ടലാണെന്ന് കരുതി ബാറ്ബറ് ഷോപ്പിലു കയറിയ ഒരു വൃദ്ധന്റെ കഥ നിങ്ങളുക്കൊക്കെ അറിയാമെല്ലൊ...
പക്ഷെ ഈ കഥ നടക്കുന്നെതു ( കഥയല്ല ശെരിക്കും സംഭവിചെത് ) പോണ്ടിച്ചേരി അങ്ങാടിയിലു....
ഹോട്ടലാണെന്നു കരുതി ഒരു അവിവാഹിതനായ യുവാവു പടക്കക്കടയിലെക്കു കയറി....യുവാവിന്റെ പേരു പ്രഫുല്‍....

ഈ കശിഞ്ഞ ഞായറാഴ്ച ഉച്ചയൂണും ( നല്ല മീനു മുളകിട്ടു വരട്ടിയതും,സാമ്പാറും ,തൈരും ഒക്കെ കൂട്ടി വിശാലമായി ..) ഉച്ച മയക്കവും കഴിഞ്ഞു പതുക്കെ എണീറ്റു..
കൂറ്ക്കം വലിച്ചുറങ്ങുന്ന ദാമോദറടക്കം എല്ലവരും എണീറ്റ് കുളിച്ചു റെഡിയായി സണുടെ മാറ്ക്കറ്റിലെത്തി....
ചെറിയ ഷോപ്പിങ് കഴിഞ്ഞു പിന്നെ വായ നോട്ടം ശക്തമാക്കി റോഡ് സൈഡിലു ടീ ഷറ്ട്ട് വിലുക്കുന്ന സ്ഥലത്തെത്തി...
കാശു കുറച്ചു കൊടുക്കഞ്ഞിട്ടു അതു വാങ്ങാതെ നേരേ മെഗാ മാറ്ട്ടിലേക്കു പോയി...

അവിടെയാണു നമ്മളു ഈ നായകനെ കാണുന്നെത്.......
എപ്പോളും നെഹ്റു സ്റ്റ്രീറ്റിലു പോയാലു നമ്മുടെ നായകനു മെഗാ മാറ്ട്ടിലു കയറാതെ പോകില്ല...
കയറിയാലും തന്നെ അവനൊന്നും തന്നെ വാങ്ങുകയും ഇല്ല...
ഇത്തവണയും നമ്മടെ നായകനു ഒന്നും വാങ്ങിയില്ല...പകരം ദാമോദരനും നീലേഷും വാറ്ക്ക പണിക്കരുപയോഗിക്കുന്ന പോലെത്തെ 4 ഷറ്ട്ട് വാങ്ങി കയ്യിലുള്ള കാശു കളഞ്ഞു...

വിശാലമായ ഷോപ്പിങ്ങ് നു ശേഷം എല്ലാവരും ഭക്ഷണം കശിക്കാനായി പോകാം എന്നു പറഞ്ഞു...
പല ആളുകളും പല ഹോട്ടലിന്റെയും പേരു പറഞ്ഞു....അവസാനം പ്രഫുല്‍ പറഞ്ഞു നമുക്കു ഹോട്ടല്‍ രമണി ഇലു പോകാം എന്നു......
മറ്റുള്ളവറ് വേറെ ഹോട്ടലിലി പോകാം എന്നു എത്ര നിര്‍ബന്ധം പീടിച്ചിട്ടും അവന്‍ തീരുമാനം മാറ്റിയില്ല...
അവസാനം പ്രഫുല്‍ "രമണിയെപ്പറ്റി" വര്‍ണ്ണിക്കാന്‍ തുടങ്ങി...
"അവിടെ അടിപോലി ദോശ കിട്ടും ,ഇഡലി അതിലും സൂപ്പറാണു...മാത്രമല്ല അവിടെ ഭക്ഷണം എടുത്തു കോടുക്കുന്നയാള്‍ രമണി എന്ന പേരുള്ള സുന്ദരീയായ സ്തീയാണു..." എന്നൊക്കെ പറഞ്ഞു......

അവസാനം കുറെ ദൂരം പോയി അവസാനം രമണിയുടെ അടുത്തെത്തി...
പിന്നെയാണു അറിയുന്നെത് ആ രമണി ഒരു പടക്കക്കടയാണെന്നു......

ഗുണപാഠം : പെണ്ണുങ്ങളുടെ പേരുള്ള ഹോട്ടലിലു പെണ്ണ് ഉണ്ടാകെണമെന്നില്ല......അത് ഹോട്ടലാകെണമെന്നും ഇല്ല......

Thursday, October 8, 2009

അവാറ്ഡ്..........

HCL ലെ ഈ കോറ്ട്ടറിലെ മികച്ച പണീക്കറ്ക്കുള്ള ദേശീയ പുരസ്ക്കാരം രാഘവ റെഡ്ഡി ഉളുപ്പെടുന്ന HPC ടീമിനു ലഭിച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലൊ...
അവാറ്ഡ് സമ്മാനിച്ചത് എല്ലാവരുടെയും പ്രിയങ്കരനായ സാഹക്കുട്ടനും അനുവറും...
ഇന്നലെ വൈകുന്നേരമാണു ഏവരെയും ഞെട്ടിപ്പിക്കുന്ന ഈ വാറ്ത്ത പുറത്തു വിട്ടെതു...
ഇന്നലെ വൈകുന്നേരം ആയിരുന്നു HPC ടെ ഒരു മീറ്റിങ്ങുണ്ടെന്നു പറഞ്ഞു അനുവറ് എന്നെ വിളിക്കുന്നെത്....
HPC ടീമിലെ എല്ലാവരും കാവേരിയിലു വരണം എന്നു പറഞ്ഞു....
"ഓ കെ...അപ്പോളു ദാമോദറിനെ വിളിക്കെണൊ എന്നു ചോദിച്ചു....അങ്ങെരു രണ്ട് തോണിയിലു കാലിട്ടിരിക്കുവല്ലെ...
എന്നാലൂം സാരമില്ല..അയാളെ കൂടെ വിളി.."
രണ്ട് തോണിയിലു കാലിട്ടിരുന്നലു ചെറിയ തോണി ആണെലു തോണി മറിയും...
വലിയ തോണി ആണേലു ആളു കീറിപ്പോകും....
ഇവിടെയും ഏകദേശം അങ്ങെനെ സംഭവിച്ചു എന്നു വേണം കരുതാനു..

കാവേരിയിലേക്കു പോയപ്പൊളു അവിടെ വേറെ ആരോ മീറ്റിംഗ് നടത്തുന്നു..
അവിടെന്നു നേരെ R & D ലാബിലേക്കു വന്നു.....
പിന്നെ കെളവനു ഒരു കെട്ട് പേപ്പറുമായി വന്നു ഒരു പത്തു പതിനഞ്ചു മിനിട്ട് പ്രസംഗം നടത്തി..
എന്താണു പറഞ്ഞെതെന്നു ആറ്ക്കും മനസ്സിലായില്ല....രമേശ് ബാബുവും അനുവറും ഒക്കെ അതു കേട്ട് തലയാട്ടുന്നുണ്ടായിരുന്നു..
പക്ഷെ അവറ്ക്കും ഒന്നും മനസിലായെന്നു തോന്നുന്നില്ല..അവസാനം പറഞ്ഞ കുറെച്ചു ഭാഗങ്ങളൊഴികെ..
അവസാനം പറഞ്ഞെത് എല്ലാവറ്ക്കും മനസ്സിലായി...
അത് പോയി ചെയ്തവനും ,അതിനു വേണ്ടി റിമോട്ട് സപ്പോട്ട് ചെയ്തവനും ,മെയിലു അയച്ചവനും ,എല്ലാറ്റിനും പുറമെ രാവിലെ 9 മണിക്കു വന്ന് വൈകീട്ട് ഷാറ്പ്പ് 5.45 വരെ ജോലി ചെയ്യുന്ന ഡോക്റ്ററ്ക്കും കിട്ടി അവാറ്ഡ്...
അവാറ്ഡ് എന്നു കേളുക്കുമ്പോളു തോന്നും അതിലു വല്ല ചെക്കോ,ഡി.ഡി യൊ അല്ലെലു ഒരു ചോക്ലേറ്റ് എങ്കിലും കാണും എന്നു...
പക്ഷെ ഇതിനകത്ത് ഒരു ജീരക മുട്ടായി പോലും ഉണ്ടായിരുന്നില്ല...വേറും ഒരു ലെറ്ററ്....
എല്ലാവരും "കണുഗ്രാറ്റ്സ് യാറ് " ...."ഗ്രേറ്റ് യാറ്.." എന്നൊക്കെ പറഞ്ഞു കൈ ഒക്കെ തന്നു...
അവാറ്ഡ് തരാനു വന്നവരും ,അതു കാണാനു നിന്നവരും അവരവരുടെ പാട്ടിനു പോയി..............


പക്ഷെ ആറ്ക്കും അറിയാത്ത ചില ഉദ്ദേശങ്ങളും ഈ അവാറ്ഡ് ദാനത്തിനു പിനിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു....
ഇതിലും വല്യ അച്ചീവ്മെന്റ്സ് HPC ലു ഉണ്ടായപ്പോളും ,MTNL പ്രൊജെക്റ്റിനു അവാറ്ഡ് കിട്ടിയപ്പോളും ഇങ്ങെനെ ഓരോരുത്തറുക്കും പ്രത്യേകമായി ലെറ്ററ് വിതരണം ചെയ്തില്ല..
എന്തുകൊണ്ട് ഇന്നെലെ മാത്രം തന്നു....?

എന്തായാലും ഒരു കാര്യം ഉറപ്പാണു...ചെയ്യുന്ന ജോലിക്കു തക്കതായ പ്രതിഫലം കിട്ടുന്നില്ല എന്നു പറഞ്ഞതിനു സാഹച്ചേട്ടനു നോയിടയിലു പോയി എഴുതിച്ചു വാങ്ങിച്ചെതാണു ഈ ലെറ്ററ്...

Monday, October 5, 2009

ലക്ഷ്മി ................

ലക്ഷ്മി എന്നു കേളുക്കുമ്പോളു മനസ്സിലു ആദ്യം ഓടിയെത്തുന്ന രൂപം പട്ടു പാവാടയുടുത്തു , മുടിയിലു മുല്ലപ്പൂവും തുളസിക്കതിരും ചൂടിയ ഒരു നാടനു പെണുകുട്ടിയെയാണു......
പക്ഷെ ഈ ലക്ഷ്മി പെണ്ണല്ല....ആണാണു.സാക്ഷാലു ആണു തന്നെ....
വിശാലമായ വയറും അതിനേക്കാളും വിശാലമായ ഒരു മനസ്സിന്റെയും ഉടമയാണു ലക്ഷ്മി എന്നു നമ്മളെല്ലാം ചുരുക്കി വിളിക്കുന്ന ALN അദവാ അണ്ണാമലൈ ലക്ഷ്മി നാരായണനു....
നമ്മളെല്ലാവരും HCL R & D ഇലു ജോയിനു ചെയ്തപ്പോളു സാഹയെ പേടിച്ചു ഓടി നടക്കുന്ന വെറും ഒരു സീനിയറ് R & D എഞ്ചിനീയ്റ് ആയിരുന്നു ലക്ഷ്മി......
പിന്നീടങ്ങോട്ട് ലക്ഷ്മിക്കു ശുക്ര ദശയായിരുന്നു...പ്രൊമോഷനും സാലറി ഹൈക്കിന്റെയും ഒരു മേളം തന്നെ..
അങ്ങെനെ വളറ്ന്നു വളറ്ന്നു അസിസ്റ്റന്റ് മാനേജറ് ,പിന്നെ ഇപ്പോളു സൗത്ത് ഇനുഡ്യ ഹെഡ് വരെ ആയി....
( ചക്ക വീണു മുയലു ചത്ത പോലെ ആണു അദ്ദേഹത്തിന്റെ വളറ്ച്ച എന്നു എല്ലവരും കളിയാക്കറുണ്ട്.... )

ഏകദേശം ഒരു ഒന്നര വറ്ഷം മുനുപാണു ഞാനു ലക്ഷ്മിയുടെ ടീമിലു വറുക്കു ചെയ്യാനു ആരംഭിച്ചെതു......
ആ സംഭവം ഞാനിന്നു ഇങ്ങെനെ ഓറ്ക്കുന്നു..
" ഒരു ദെവസം സാഹ ( ജി.എം ,HCL R & D ) എന്നെയും ലക്ഷ്മിയെയും , ഒരു സീനിയറ് എഞ്ചിനീയറ് നെയും മീറ്റിങ്ങിനു വിളിച്ചു...
സാഹ ഇങ്ങെനെ പരഞ്ഞു.."യു സ്റ്റോപ്പ് ഓളു ആക്റ്റിവിട്ടീസ്...യു കോണുസണുട്രാറ്റ് ഓണു ഒറാക്കിളു.."
സീ ലക്ഷ്മി ... ഹി ഈസ് മാസ്റ്ററ് ഇന് ഒറാക്കിള..
സീ ഹെറ്..ഷി ഈസ് ഓളുസൊ മാസ്റ്ററ് ഇനു ഒറാക്കിളു...യു ലേറ്ണു ഫ്രൊം ദെം..
ഇത്ത്രെം പറഞ്ഞു സാഹ മീറ്റിങ്ങ് അവസാനിപ്പിച്ചു....
മീറ്റിങ്ങ് കഴിഞ്ഞു ഞാനു ലക്ഷ്മി ടെ അടുത്തു പോയി എന്തൊക്കെ പഠിക്കെണം ന്നു ചോദിച്ചു..
ലക്ഷ്മി ഇങെനെ പറഞ്ഞു..
"ഡേയ് എനക്കു യേതും പുരിയില്ലെടാ..പോയി നെറ്റിലു പാറെടാ.."
അങ്ങെനെ നീലേഷിനെയും സെന്തിലിനെയും പിന്നെ സാജുവിനെയും ,അരവിന്ദിനെയും കൂട്ട് പിടിചു ഓരോ കാര്യങ്ങളു പഠിച്ചു.....
പ്രൊജക്റ്റുകളും ചെയ്യാനു തുടങ്ങി...
ഡെലുഹി ,മുംബൈ ഭാഗങ്ങളുലു പ്രൊജെക്റ്റു ചെയ്താലു ലക്ഷ്മി ആരും അറിയാതെ 2 - 3 ദെവസം ലീവു തരും...ലക്ഷ്മിയെ പറ്റിച്ചു ഞാനും ഒരു 2-3 ദെവസം...
അങ്ങെനെ ഓരോ പ്രൊജെക്‍റ്റ് കഴിയുമ്പോളും സാഹയെയും ലക്ഷ്മിയെയും പറ്റിച്ചു ഞാണു ഒരാശ്ച വീട്ടീലിരിക്കും...
എല്ലായ്പ്പോളും ലക്ഷ്മി ഇങ്ങെനെ പറയും.."ഡേയ് എങ്കെ പോയാലും എനക്കു അപ്ഡേറ്റ് പണ്ണു..സാഹാവിക്കിട്ട് ഇന്ത വിഷയം സൊല്ലാതെ..മീതി നാനെ പാറ്ത്തിടാം.."

ഇങ്ങെനെ പ്രൊജെക്‍റ്റ് ചെയ്തും വീട്ടിലു പോയും കാലം കടന്നു പോയി....

ഒരു ദെവസം ഒറാക്കിളിന്റെ ഒരു ട്രൈനിങ്ങിനായി എനികും ലക്ഷ്മിക്കും ബാംഗ്ലൂറ് വരെയ് പോകെണ്ടി വന്നു..

2 പെറ്ക്കും ടിക്കറ്റു ബുക്കു ചെയ്യാനു ലക്ഷ്മി എന്നോട് പറഞ്ഞു....
എനിക്കു ഒരു അത്യാവശ്യ കാര്യത്തിനു നാട്ടിലെക്കു പോകേണ്ടതു കൊണ്ടു ഞാനു ഒരു കണ്ണൂറ് ബംഗ്ലൂറ് ടിക്കറ്റും ലക്ഷ്മി ക് ഒരു പോണ്ടിച്ചേരി ബംഗ്ലൂറ് ടിക്കറ്റും ബുക്കു ചെയ്തു...
ബംഗ്ലൂരിലു ഒരു കാരണവശാലും ലെയിറ്റ് ആയി ചെല്ലാനു പാടില്ലെന്ന ലക്ഷ്മിയുടെ ആവശ്യ പ്രകാരം ഞാനു അയാളുക്കു 8.30 ന്റെ KSRTC ബൂക് ചെയ്തു...
പോണ്ടിച്ചേരിക്കു തിരിചു വരാനായി 10.30 KSRTC ലു 2 സീറ്റും ബൂക്ക് ചെയ്തു...

അങ്ങെനെയിരിക്കെ ബംഗ്ലൂറ് പോകേണ്ടെതിന്റെ തലെ ദെവസം എനിക്കു ഒരു കോളു വന്നു..ലക്ഷ്മിയായിരുന്നു അത്
പിറ്റെ ദെവസത്തെ പ്രൊഗ്രാം ന്റെ കാര്യം ഓറ്മ്മപ്പെടുത്താനാകും എന്നു കരുതി ഞാനു ഫോണു അറ്റന്റ് ചെയ്തു..
ഫോണിലു ലക്ഷ്മി ഇങ്ങെനെ പറഞ്ഞു..
"ഡായ് ..നീ എന്ത ടൈം കു ഡാ ടിക്കറ്റ് ബുക്ക് പണ്ണിയെ...
അതു കാലൈ 8.30 ഡാ...അന്ത ബസ്സ് കാലൈലെ കലംബിയാച്ചെടാ....."
വേറെ ഏതൊക്കെയൊ ബസ്സ് കേറി ലക്ഷ്മി ബംഗ്ലൂറിലെത്തി....
പിന്നീട് കാശിന്റെ കണക്കു സെറ്റിലൂ ചെയ്യുമ്പോളു അയാളു ആ മിസ്സ് ആയ 8.30 ബസ്സ് ന്റെ കാശ് എനിക്കു തന്നു..
ഞാനു എത്ര വെണ്ടെന്നു പറഞ്ഞീട്ടു കൂടെ അയാളു ആ കാശു തിരിചു തന്നു...

ഒരിക്കലു APSFC ലെ ഒരു ഒറാക്കിളു ഇനുസ്റ്റാളേഷനു പോകാനുനെരം ലക്ഷ്മി എന്നോട് പറഞ്ഞു..
"ഡായി...എല്ലം ശീഘ്രം മുടിച്ചു വാടൈ....."
ഒരുമാസത്തിനുള്ളീലു തീരുകയാണെങ്കിലു മുടിഞ്ഞതു കമ്പനി തന്നെ...ഒരു മാസത്തിലു കൂടുതലായാലു ഞാനും ...
ഭാഗ്യം കൊണ്ടു ഞാനു മുടിഞ്ഞില്ല....ആ പ്രൊജ്ര്ക്‍റ്റ് അവസാനിച്ചതോടെ ഇനഡ്യ വിഭജനം പൊലെ R & D യെയും രണ്ടായി വിഭവിച്ചു.
ഞാനും ലക്ഷ്മിയും വേറെ വേറെ ടീമിലായി...........
പഴയ പൊലെ ഞാനു വീണ്ടും എന്റെ  പഴയ  പ്രൊജ്ര്ക്‍റ്റുകളു ചെയ്യനു തുടങ്ങി............................................

Wednesday, September 30, 2009

വിവാഹം..

വിവാഹം അഥവാ കല്യാണം അതുമല്ലേലു മംഗലം ..
അതു ഭൂമിയിലോ സ്വറുഗത്തൊലോ എവിടെ വചെങ്കിലും നടക്കട്ടെ..ഒരു കാര്യം ഉറാഅപ്പനെന്ന് കല്ല്യാണം കഴിഞ്ഞ ആളുകളു പറയുന്നു.
കല്ല്യാണ ശേഷം നരകം ആനെന്നു...

നമ്മുടെ നായകനും കല്ല്യാണത്തെ പറ്റി ആലോചിക്കുന്നതു ഈ അടുത്താണു,അടുത്തെന്നു വെച്ചാലു കഷ്ടിച്ചു മൂന്നൊ നാലോ മാസം ആയിക്കണും...


ചെക്കനു വയസ്സ് ഒരു 25 നും 28 നും ഇടയിലു കാണും....
എത്രയാണു ശരിക്കും വയസ്സെന്നു അവനു പറയുന്നില്ല... ഐടി ജോലിയുള്ള ആണുപിള്ളേരു വയസ്സും കിട്ടുന്ന സാലറിയും പറയെരുതെന്നാണെല്ലൊ...
നമ്മളു എല്ലായ്പോളും അവനോടു പറയും "എന്താടാ നീ കല്യാണം നൊക്കുന്നില്ലെ വയസ്സു കുറെ ആയെല്ലൊ...ഇപ്പോളെ നോക്കിയാലെ ഒരു വറ്ഷം കഴിഞ്ഞെങ്കിലും കല്ല്യാണം നടക്കു.."
അപ്പോളു അവനു നാണത്തോടെ പറയും "അതിനു സമയം ആയിട്ടില്ലെന്നാ വീട്ടുകാറ് പറയുന്നെതെന്നു...എനിയും ഒരു രണ്ട് കൊല്ലം കഴിയണം എന്നാ വീട്ടുകാരു പറയുന്നെതെന്നു...."
രണ്ട് കൊല്ലം കഴിഞ്ഞു പോയാലു അപ്പൊളു തന്നെ പെണ്ണ് കിട്ടണമെന്നില്ലെല്ലോ...
തുണിക്കടയിലു പോയി ഷറ്ട്ട് വാങ്ങും പോലേ അല്ലെല്ലൊ പെണ്ണൂകാണലും കല്യാണവും...
പെണ്ണിനെ കണ്ടൂ ഇഷ്ടമാകെണം , പെണ്ണിനു ചെക്കനെ ഇഷ്ടമാകെണം ,പെണ്ണിനു ചെക്കന്റെ വീട്ടുകാരെയും ചെക്കനു പെന്നിന്റെ വീട്ടുകാരെയും പെണ്ണിന്റെ ജോലി ചെക്കന്റെ ജോലി....
അങ്ങെനെ ഒരുപാട് ഇഷ്ടങ്ങളു ഓകെ ആയലു അവസാനം "ജാതകം" എന്ന ഒരു വില്ലനും ഉണ്ടാകും...
നമ്മെളെല്ലരും ഒരിക്കലു ടിയാനോട് പറഞ്ഞു ... " Windows ലെ common driver പോലെ എല്ലാറ്റിനും ചേരുന്ന വിധത്തിലു ഒരു ജാതകം ഉണ്ടാക്കനു... ജ്യോലുസ്യനു ഒന്നോ രണ്ടൊ ഗാന്ധി നോട്ട് വീശിയാലു നടക്കുന്ന കാര്യമേ ഉള്ളു ..."
പക്ഷെ നമ്മുടെ ചെക്കനതിനൊന്നും തയ്യാറായില്ല.....

അങ്ങെനെ കാലം കടന്നു പോയി....

ഒരു വൈകുന്നെരം കട്ടനുചായയും ( പാലു വാങ്ങി ഒഴിക്കാഞ്ഞെത് എന്താണെന്നു ചോദിക്കരുത്.. കട്ടനു ചായയും പരിപ്പു വടയും ആണു നമ്മുടെ പാറ്ട്ടി അനുശാസിക്കുന്നെത് ) ദാമോദറ് വീട്ടിന്നു കൊണ്ടുവന്ന വറുത്ത കായും കഴിച്ചോണ്ടിരിക്കുകയായിരുന്നു...
അപ്പോളാണു അവിവാഹിതനും സലുസ്വഭാവിയും ആയ ഈ കൂട്ടുകാരന്റെ കല്യാണ കാര്യം നമ്മളു ആലൊചിക്കുന്നെതു,അതോടൊപ്പം എന്നെ പടിപ്പിച്ച ടീച്ചറുടെ മകളുടെ കാര്യം ഓറുമ്മ വന്നെത്...
രണ്ട് ആളുകാരും ഒരെ ജാതിയും ....

ഒട്ടും ആലോചിക്കതെ നമ്മളു ഈ കൂട്ടുകാരന്റെ വീട്ടിലെക്കു വിളിചു...
അച്ചനോടും അമ്മയോടും ഈ കാര്യം സംസാരിചു....
അച്ചനു പാതി സമ്മതവും അമ്മയ്ക്കു ഒരു മുക്കലൂ സമ്മതവും...
ഞാനൊരു അരമനിക്കൂറ് സംസാരിചപ്പോളെക്കും ഈ അരയും മുക്കാലും ഫുള്ള് സമ്മതമായി മാറി...
പെണ്ണിന്റെ ജാതകവും വീട്ടിലെക്കുള്ള അഡ്രസ്സും ഞാനു കൊടുത്തു.....
അങ്ങെനെ നമ്മളു എല്ലാവരുടെയും പ്രയത്നം കൊണ്ട് അതൊരു കന്നി പെണ്ണുകാണലിലി കലാശിച്ചു...

പിന്നീടങ്ങോട്ടു എന്റെ മൊബൈലിലു പെണ്ണിന്റെയും ചെക്കന്റെയും തുരുതുരാ വിളികളു വന്നൊണ്ടിരുന്നു...
Naukri ലും monster ലും റെജിസ്റ്റെറ് ചെയ്തപ്പോളു പോലും ഇത്ര വിളികളു എന്റെ മൊബൈലിലേക്കു വന്നിരുന്നില്ല...........
നമ്മുടെ ചെക്കനു ഒരു നല്ല പെണ്ണു കിട്ടട്ടെ എന്നു നമുക്കു പ്രാറ്ഥിക്കാം.........







(

ആദ്യ യാത്ര........

ആദ്യ യാത്ര........
( പോണ്ടിച്ചേരി ടു ഹൈദരബാദ് )
2006 നവംബറ് മാസം , ഇനഡ്യയിലു എല്ലായിടത്തും തണുപ്പ് അനുഭവപ്പെടുന്ന സമയം.....പോണ്ടിച്ചേരിയിലു ആ സമയത്തും നല്ല ചൂടാണു...
നവംബറിലു മാത്രമല്ല പോണ്ടിചെരിയിലു എല്ലയ്പോളും ചൂടു തന്നെയാണു.....
ഈ കാലാവസ്ഥയാണു കേരളത്തിലെങ്കിലു അവിടെ ഉള വെളുത്ത ആളുകളും കറുത്ത് പോയേനെ....അത് കൊണ്ടു പാവം പാണ്ടികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല....
HCL ലു ജോലി ചെയ്യനു തുടങ്ങിയിട്ടു മാസം 4 ആയി....
4 മാസം കൊണ്ട് കാര്യമായി ഒന്നും പഠിച്ചിരുന്നില്ല,
4 മാസം അല്ല 4 കൊല്ലം പഠിച്ചാലും ഒന്നും ആകില്ല അപ്പൊളല്ലെ....പോരാത്തതിനു പഠിച്ചതെല്ലാം സൈഫുദ്ദീന്റെ കീഴിലും
പഠിച്ചിട്ടൊന്നും ഒരു ഗുണവും ഇല്ലെന്നു പിന്നീട് മനസ്സിലായി.....

അങ്ങെനെ ഒരു രാവിലെ ചുമ്മാ ചാറ്റു ചെയ്റ്റിരിക്കുമ്പോളു അനുവറ് വന്നു പറഞ്ഞു ...
" നിങ്ങ്ളു സൈഫുധീന്റെ കൂടെ യൂനിറ്റ് 3 ലേക്കു പോകു....അയാളുടെ കൂടെ കൂടി പഠിക്കു കാര്യങ്ങളു...."
അനുവറ് ആരെയും നീയെന്നൊ താനെന്നൊ ആണു വിളികുകയില്ല.... എല്ലാവരെയും "നിങ്ങളു" എന്നാണു വിളിക്കുക.......
അതു ആക്കി പറയുന്നതാണൊ അതോ ബഹുമാനം കൊണ്ടു പറയുന്നതാണോ എന്ന് അയാളുക്കു മാത്രമേ അറിയൂ...അതെന്തായാലും നമ്മളുക്കു പുല്ലാണു......

അങ്ങെനെ ഞാനും മിസ്റ്ററ് സൈഫുദ്ദീനും കൂടെ പ്ലാന്റിലു ( യൂനിറ്റ് 3 ) പോയി ....
യൂനിറ്റ് 3 ഇലെ എല്ലാ പെണ്ണുങ്ങളുക്കും സൈഫുദ്ദീനെ അറിയാം സൈഫുദ്ദീനു അവരെയും...അതു വഴി പോകുമ്പൊളൊക്കെ സൈഫു നെ കാണുമ്പോളൊക്കെ സകല പെണുപിളേരും കൈ പൊക്കി കാണിചു വിഷ് ചെയ്യുന്നുണ്ടായിരുന്നു....
അന്നു വൈകുന്നെരം ആയപ്പോളെക്കും ഞഞ്ഞളു രണ്ടു പേരും യൂനിറ്റ് 1 ഇലു എത്തി പഴയ പൊലെ ചാറ്റിങ്ങ് ആരംഭിച്ചു.....

കുറെചു കഴിഞ്ഞപ്പോളു വീണ്ടും ഒരു "നിങ്ങളു " വിളി ,തിരിഞ്ഞു നോക്കിയപ്പോളു അതാ അനവറ്.....
"ഹാ സിജീഷ് ... നിങ്ങളു നാളേക്കു ഹൈദരബാദിലേക്കു ടിക്കറ്റ് ബുക്ക് ചെയ്യ് അവ്ഡെ ഒരു പണിയുണ്ട്... "

ഹും...നാളേക്കു പോകാനായി ഇന്ന്യു പറഞ്ഞാലു ടിക്കറ്റ് നിന്റെ ബാപ്പ തരുമോ ..? ഞാനു മനസ്സിലു പറഞ്ഞു,നേരിട്ട് പറയാനു പേടിയാണു ....
ഇന്നെത്തെ പോലെ irctc.co.in ഒന്നും ആരും ഉപയോഗിച്ചിരുന്നില്ല...നേരെ station ഇലു പോയി ,അടുത്ത ദെവസത്തെ 'Hyderabad express' നു ടിക്കറ്റ് ബുക്കു ചെയ്തു...

പിറ്റെ ദെവസം വൈകീട്ട് 4 മണിക്കു ചെന്നൈ central railway station ലു എത്തി....
ഓടി നടന്നു ഞാനു എന്റെ ട്രൈനും എന്റെ ബറ്ത്തും കണ്ടു പിടിചു....
3ഡ് എസി യിലു അന്നു ആദ്യമായി കയറി...എന്റെ കമ്പാറ്ട്മെന്റ്ലു സ്ത്രീകളു ആരും ഉണ്ടായില്ല,അതുകൊണ്ട് ആദ്യ യാത്ര മഹാ ബോറായിരുന്നു..
ഉണ്ടായിരുന്ന ആണുങ്ങളെ പരിചയപ്പെട്ടു....പക്ഷെ അവരുടെ മുഖമൊന്നും ഇന്നു എന്റെ ഓറ്മ്മയിലില്ല..
അങ്ങെനെ പിറ്റെ ദെവസം സെക്കന്ധരാബാദ് റെയിലുവെ സ്റ്റേഷനിലു എത്തി......
അവ്ടെ നിന്നും 100 ഉറുപ്പിക കൊടുത്തു വെസ്റ്റ് മാറഡപ്പള്ളീയിലുള്ള് ഗസ്റ്റ് ഹൗസിനു മുമ്പിലു ഇറങ്ങി..പിന്നീടു ആണു ഓട്ടോ കാരനു എന്നെ പറ്റിച്ച വിവരം അറിയുന്നെ.ഇതെ ദൂരം ഞാനു പിന്നീടു 5 മിനുറ്റ് സമയം കൊണ്ട് നടന്നു പൊയിരുന്നു..
പക്ഷെ തിരിചു പോണ്ടിച്ചേരി വന്നപ്പൊളു ഞാനു ആ 100 നു 150 രൂപ ക്ലെയിം ചെയ്തതു വേറെ ഒരു കഥ...
അങ്ങെനെ ഒരു 41 ദെവസം ഹൈദരബാദിലു കഴിച്ചു കൂട്ടി..
കസ്റ്റമെറുടെ അടുത്തു നിന്നും വാങ്ങിയ തെറിയുടെ എണ്ണത്തിനു ഒരു കണക്കില്ല.....ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് അവറ് എന്നെ തല്ലിക്കൊന്നില്ല..
അവസാനം 42 മത്തെ ദെവസം പോണ്ടിച്ചേരിയിലു തിരിചെത്തി...
എത്തിയ ഉടനെ സൈഫു ന്റെ മേല്നൊട്ടത്തിലൂ ടൂറ് ബില്ല് ക്ലയിം ചെയ്തു..
ലാഭം കിട്ടിയ കാശ് കൊണ്ട് salt & Peper ഇലു പോയി എല്ലാവറ്ക്കും ബിരിയാണി വാങ്ങിക്കൊടുത്തു.......

( 2006 ലെ ഡയറിക്കുറിപ്പിലു നിന്നും )
ഇന്നാണെങ്കിലു സൈഫുദ്ദീനില്ല..ക്ലയിം ചെയ്താലൂ പണ്ടെത്തെ പോലെ കാശു കിട്ടുന്നും ഇല്ല.....
മാത്രമല്ല അഡ്വാനുസ് എടുത്താലു അത് സാലറിയിലു നിന്നും കട്ട് ചെയ്യുകയും ചെയ്യുന്ന്യു......

ഒരാളുടെ കൈ ഒടിഞ്ഞു...........

ഒരാളുടെ കൈ ഒടിഞ്ഞു...........


ഈയിടെയായി ഒരാളുടെ കൈ ഒടിഞ്ഞു .......
ആളെ തുപ്പിക്കാണിക്കനോ , ചൂണ്ടിക്കണിക്കനോ ഞാനില്ല , അയാളുടെ പേരും ഞാനു പറയില്ല......
കൈ ഒടിഞ്ഞെതാണൊ അതോ  ചുമ്മാ പ്ലാസ്റ്റെറ് ഇട്ടെതാണൊ എന്നെനിക്കറിയില്ല....
എനിയിപ്പോ ശെരിക്കും ഒടിഞ്ഞെതാണേലു  അതു എങ്ങെനെ പറ്റി..?
ആരേലും തല്ലി ഒടിചെതാണോ ,അതൊ വെള്ളമടിച്ചു ഓടയിലു വീണതാണോ...?

നമ്മളു പല ആളുകളേയും സംശയിക്കേണ്ടിയിരിക്കുന്നു.....

ആരാ അതു ചെയ്തതു...?
അയാളുടെ ഭാര്യ തല്ലി ഒടിച്ചിട്ടെതാണൊ..?
അതോ ദാമോദരനാണൊ അതു ചെയ്തത് ....അതോ അപ്രൈസലിലു കാശു കൂടുതലു കൊടുക്കഞ്ഞിട്ട് മറ്റു വല്ല് ആളുകലും ചെയ്തതാണോ ?

എന്തായാലും ഒരു കാര്യം ഉറപ്പ്
" നായിന്റെ വാലു ഓടക്കഴലിലു എത്ര കാലം ഇട്ടാലും വളഞ്ഞെ ഇരിക്കൂ...അത് പോലെ ആ കൈ ഒടിഞ്ഞ ആളിന്റെ സ്വഭാവവും.............  "