Saturday, July 17, 2010

ഐ ആം വറീങ്ങ്‌ എബൌട്ട്‌ യുവര്‍ കരിയര്‍ ആള്‍സോ...

കിഴക്ക് വെള്ള കീറി...എന്റെ പഴയ ലുങ്കിയും കീറി ...
നേരം പരപരാന്നു വെളുത് തുടങ്ങി ...
പതിവ് പോലെ കട്ടന്‍ ചായയും കുടിച്ചു ദിവസം ആരംഭിച്ചു ..
അങ്ങെനെ ഒരു ദിവസം കൂടെ വന്നു ചേര്‍ന്നു...
കുളിയും തേവാരവും കഴിഞ്ഞ്‌   എന്ത് ചെയ്യണമെന്നറിയാതെ റൂമില്‍ കറങ്ങി നടന്നു ...
പെര്‍ഫ്യും അടിച്ചു പൌടെരും ഇട്ടു ഇസ്തിരി വെച്ച പാന്റ്സ് ഉം ഷര്‍ട്ടും ഇടുംപോളെക്കും സമയം ഒമ്പതായി .
പതുക്കെ പോയാല്‍ മതി ..ഓഫീസില്‍ എത്തിയിട്ട്  മല മരിക്കാനൊന്നും ഇല്ല ..എന്നാലും വിശപ്പ്‌ കാരണം അല്പം നേരത്തെ ഇറങ്ങി..നേരത്തെ എന്ന്  വെച്ചാല്‍ ഒമ്പതരയായി .... ചേച്ചിയുടെ ഹോട്ടലില്‍ നിന്നും ഇഡലിയും വടയും കഴിച്ചു ലിയോയുടെ ചായ ലക്ഷ്യമാക്കി നേരെ ഓഫീസി ലേക്ക് പിടിച്ചു ..
എന്ത് തന്നെ സംഭവിച്ചാലും കൃത്യം 10  മണിക്ക് ചായ എത്തും..അന്നും ഇന്നും മുടങ്ങാതെ നടക്കുന്ന ഒരു സംഭവം...
നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ കമ്പനിയില്‍  ചേര്‍ന്നപ്പോള്‍  മൂന്നു നേരത്തെ ചായയും  പതിനായിരം രൂപയും  ആയിരുന്നു പ്രതിഫലം ...കാലം കുറേ കടന്നു പോയെങ്കിലും ഇന്നും ആ ചായയും ചായയുടെ ടേസ്റ്റും മാറാതെ നില്‍ക്കുന്നു ..ഒരു പുളിച്ച  ടേസ്റ്റ് ...വെറുതെ കിട്ടുന്നതായോണ്ട് ഒന്നും ചോദിക്കാരും പറയാറും ഇല്ല...
ചായ കുടി കഴിഞ്ഞു മനോരമ ഓണ്‍ലൈന്‍ ഉം മെയിലും എല്ലാം നോക്കി ..എത്ര കളിച്ചിട്ടും ചാറ്റ് ചെയ്തിട്ടും സമയം പോകുന്നില്ല...
അങ്ങെനെ വെറുതെയിരിക്കുമ്പോള്‍ ആണ്  ഒരു വിളി വന്നത് ...വേറെ ആരും അല്ല ..നമ്മുടെ ജെനറല്‍ മാനേജര്‍ സാഹ ..
കേട്ട പാതി കേള്‍ക്കാത്ത പാതി ഒരു പഴയ ഡയറിയും പേനയുമായി നേരേ അയാളുടെ കാബിന്‍ ലേക്ക് ഓടി..
അവിടെ എത്തിയപ്പോള്‍ അയാളും എന്റെ ശത്രുവും കൂട്ടുകാരനും ആയ വിജയന്‍ നായരും ഇറങ്ങി വരുന്നു ...
സാഹ തല ചൊറിഞ്ഞു കൊണ്ട് മുന്‍പിലും പിറകില്‍ വിജയന്‍ പതിവ് പോലെ ഒരു പേനയും പുസ്തകവുമായി ...ഏതൊരു മീറ്റിങ്ങ് നു പോകുമ്പോളും അവന്റെ കയ്യില്‍ ഒരു ബുക്ക്‌ ഉം പേനയും ഉണ്ടാകും ....അതില്‍ ഒന്നും ചെയ്യില്ല ..ചുമ്മാ ഓരോ വരയും വട്ടവും ഒക്കെ ഇടും ..മറ്റുള്ളോര്‍ വിചാരിക്കും അവന്‍ പോയിന്റ്‌ എഴുതിയെടുക്കുവാനെന്നു ...ഞാനും അങ്ങെനെ വിചാരിച്ചിരുന്നത് ...ഒരു ദിവസം നോക്കിയപ്പോള്‍ കണ്ടതാണ് കുറേ വരയും വട്ടവും ....
അങ്ങെനെ ഞാനും അവരുടെ കൂടെ കൂടി...നേരേ പോയത് നമ്മുടെ രഹസ്യ റൂമിലേക്ക് ആണ് ...രഹസ്യ റൂമെന്നും ഇന്റര്‍വ്യൂ റൂമെന്നും ഒക്കെ അതിനെ വിളിക്കും ..രാഘവ റെഡിയെ തെറി പറയാന്‍ സാഹ ഇടക്കിടക്ക്‌ വിളിച്ചു കൊണ്ട് പോകുന്നതും പി എസ് എസ് കിട്ടാത്തതിന്റെ കാരണം ചോദിയ്ക്കാന്‍ ഞാന്‍ പോയതും ഇതേ റൂമില്‍ ആയിരുന്നു....

സാഹ ആദ്യം അവിടെ കണ്ട കസേരയില്‍ ഇരുന്നു ..നമ്മളോടും ഇരിക്കാന്‍ പറഞ്ഞു...ഹാര്‍ട്ട്‌ പതുക്കെ അടിച്ചു തുടങ്ങി..ഒരു കാര്യം ഉറപ്പാണ്‌ ..എന്തോ ഒരു പണി തരാന്‍ ആണ് അവിടെ വിളിച്ചു കൊണ്ട് വന്നത് ...ആഹ് എന്തേലും ആകെട്ടെ ...
തെറി പറയാന്‍ ആണോ പടച്ചോനെ ...തെറിയെങ്കില്‍ തെറി ..വിളിക്കെട്ടെ ...കാശു കിട്ടുന്നതല്ലേ ..മാത്രമല്ല അവിടുന്നാകുംപോള്‍ വേറെയ ആരും കേള്‍ക്കുകയും ഇല്ല ...

പതുക്കെ അയാള്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി ..ഭാഗ്യം തെറി അല്ല...പ്രൊജക്റ്റ്‌ ന്റെ വിവരങ്ങള്‍ ഒക്കെ ചോദിച്ചു ..വെറുതെ വായും പൊളിച്ചു ഇരിക്കുന്ന ഞങ്ങള്‍ക്ക് എന്ത് പ്രൊജക്റ്റ്‌ ...എന്നിരുന്നാലും ഇല്ലാത്ത രണ്ടും മൂന്നു സപ്പോര്‍ട്ട് കോളുകള്‍ ഉണ്ടെന്നു പറഞ്ഞു പിടിച്ചു നിക്കാന്‍ നോക്കി ..രക്ഷയില്ല..പ്രൊജക്റ്റ്‌ വേണം പോലും ...മുന്‍ വര്‍ഷങ്ങളെ അപീഷിച്ചു വളരെ കുറവാണ് പോലും ....ഞങ്ങള്‍ എവ്ടെന്നു പ്രൊജക്റ്റ്‌ കൊടുക്കാനാ ..ഇത് വരെ ചെയ്ത കസ്റ്റമര്‍ നോട് ഇനി വല്ല പ്രൊജക്റ്റ്‌ ഉം ഉണ്ടോന്നു വിളിച്ചു ചോദിക്കണം പോലും ....അങ്ങെനെ വിളിച്ചാല്‍ പ്രൊജക്റ്റ്‌ അല്ല ..പൂരം പോലെത്തെ തെറി ആകും കിട്ടുക എന്ന് പറയാന്‍ തോന്നി...എന്നാല്‍ മാസം മാസം കിട്ടുന്ന ശമ്പളം ഓര്‍ത്തും ഈ പണി അല്ലാതെ വേറെയ പണി അറിയാതോണ്ടും ഒന്നും മിണ്ടാതെ യെസ്‌ സാര്‍ ..വി വില്‍ ദു സര്‍ ..എന്ന് പറഞ്ഞു ...അയാള്‍ വീണ്ടും തലയ്ക്കു കൈ കൊടുത്തു ..ആഞ്ഞൊന്നു ചൊറിഞ്ഞു ..എന്നിട്ട് പറഞ്ഞു "ഐ ആം വറീങ്ങ്‌ എബൌട്ട്‌ യുവര്‍ കരിയര്‍ ആള്‍സോ " എന്ന് ...മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി ..എന്നെ ഉദ്ദേശിച് ആണോ അതോ വിജയനെ മാത്രം ഉദ്ദേശിച്ചു ആണോ ..അതോ രണ്ടു പേരെയും ഉദ്ദേശിച്ചു ആണോ ...പടച്ചോനെ ഈ വര്‍ഷവും പി എസ് എസ്  കിട്ടില്ലേ...ആ കാശു കിട്ടും എന്ന് കണക്കാക്കി കുറേ കാശു കടം വാങ്ങിയിരുന്നു .... ഇനി എല്ലാം കാത്തിരുന്നു കാണാം ....