Tuesday, April 6, 2010

Sunday, April 4, 2010

ഗുവാഹട്ടി വീണ്ടും

                   
                         2010 ഫെബ്രുവരി  മാസം .. കാലക്കേടിനു  ആസ്സാമിലെ ഗുവാഹട്ടിയിലേക്ക് പോകാനുള്ള നറുക്ക് വീണത്‌ എനിക്കായിരുന്നു...നറുക്ക് വീണതല്ല..പണി തന്നതാണ് എന്ന് വേണം പറയാന്‍..അപ്രയിസലിന്റെ ഉടക്ക് കഴിഞ്ഞു അധിക നാള്‍ കഴിഞ്ഞില്ല ഈ സംഭവം നടക്കുമ്പോള്‍ ..വിജയന്‍ നായര്‍ക്കായിരുന്നു അന്ന് പോകേണ്ടതിന്റെ ചുമതല..അവനു പോകാന്‍ യാതൊരു താല്‍പര്യവും ഇല്ലാരുന്നു താനും..മാത്രമല്ല ഗുവാഹട്ടിയിലെ രീജിനാല്‍ ഓഫീസിലെ മാനജെരായ  മി.രൂപക്ക് പാലും (പേര് കേട്ട് ഞെട്ടേണ്ട ..പാല് പോലെ ഒന്നും അല്ല ആള് ..ഒരു കറുത്ത കരുമാടിക്കുട്ടന്‍ ...മുഖം കണ്ടാല്‍ ചിരിക്കുകയാണോ അതോ കരയുകയാണോ എന്ന് മനസിലാകില്ല ഒറ്റ നോട്ടത്തില്‍ ) പിന്നെ മിണ്ടു മുജുണ്ടാരും എന്റെ പേര് റെഫര്‍ ചെയ്തു നമ്മടെ  ജി എമ്മിനു ഒരു കടുപ്പന്‍ മെയില്‍ അങ്ങ് അയച്ചു..( കയിണ്ട്ലി എന്ശുവര്‍ സിജീഷ് കെ ടി ഫോര്‍ ദിസ്‌ ഇന്സ്ടാലെശേന്‍ എന്ന് ) .
                

                                             പണി കിട്ടി എന്ന് പറഞ്ഞാല്‍ മതി..എന്തായാലും അങ്ങ് പോയേക്കാം എന്ന് ഞാനും തീരുമാനിച്ചു .ഓസിനു സ്ഥലങ്ങളും കാണാം പിന്നെ കാശും ഉണ്ടാക്കാം പിന്നെ ബോറടിയും മാറ്റാം ..അങ്ങെനെ ഗുവാഹതി ഓഫീസിലേക്ക് വിളിച്ചു ഓകെ പറഞ്ഞു ട്രെയിനില്‍ ടിക്കറ്റ്‌ തപ്പി തുടങ്ങി.. ഒരൊറ്റ ട്രെയിനിലും കണ്ഫോമായ ടിക്കറ്റില്ല...അവസാനം ബംഗ്ലൂരില്‍ നിന്നും ഗുവാഹട്ടിയിലേക്ക് പോകുന്ന ട്രെയിനില്‍ സെകണ്ട് എ സി വെയിറ്റിംഗ് ലിസ്റ്റ് 4 തല്‍ക്കാല്‍ ടിക്കറ്റ്‌ ബുക്ക് ചെയ്തു...അങ്ങനെ കെട്ടും പെട്ടിയും സാധനങ്ങളും    ഒക്കെ    എടുത്തു                          തലേ ദിവസം  തന്നെ സാജുവിന്ടെയും ഹേമന്ത് ന്റെയും റുമില്‍ എത്തി..പിറ്റേ ദിവസം രാവിലെ 6 മണിക്കാണ് ട്രെയിന്‍ ..ഉറങ്ങാന്‍  കിടന്നു കുറച്ചു കഴിഞ്ഞപ്പോളാണ്  വെറുതെ PNR സ്റ്റാറ്റസ് ഒന്ന് നോക്കിയത്....ഞെട്ടിപ്പോയി ചാര്‍ട്ട് പ്രിപെയര്‍ ചെയ്തിരിക്കുന്നു ,പക്ഷെ എന്റെ ടിക്കറ്റ്‌ കണ്ഫോരം ആയില്ല ..അങ്ങെനെ പിറ്റേ ദിവസത്തെ യാത്ര മുടങ്ങി..എന്തായലും നല്ലോണം ഉറങ്ങാന്‍ തന്നെ തീരുമാനിച്ചു....പിറ്റേ ദിവസം എണീറ്റ് ഒന്നുടെ ടിക്കറ്റ്‌ നോക്കി ...ഭാഗ്യത്തിന് അവ്റെന്നു രണ്ടു ദീവം കഴിഞ്ഞുള്ള ഒരു ട്രെയിനില്‍ മാത്രം ടിക്കെടുണ്ട് ..വേറൊന്നും ആലോചിക്കാതെ അത് അങ്ങ് ബുക്ക് ചെയ്തു. രണ്ടു ദിവസം വേറെ ഒന്നും ചെയ്യനില്ലാത്തത് കൊണ്ടു പോണ്ടിചെരിയിലേക്ക്  തിരിച്ചു വന്നു.രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ചെന്നൈ ലേക്ക് പോയി.ട്രെയിന്‍ കൃത്യ സമയത്ത് തന്നെ എത്തി..അധികം  ബുദ്ധിമുട്ടില്ലാതെ ഞാന്‍ എന്റെ കമ്പാര്‍ട്ട് മെന്റും ബര്‍ത്ത് നമ്പരും കണ്ടു പിടിച്ചു.എന്റെ ലഗേജുകള്‍ ഒക്കെ അടുക്കി വെച്ച ശേഷം അടുത്ത  ബര്‍ത്ത് ലെ ആളുകളെ ഒക്കെ ഒന്ന് നോക്കി .ഓപ്പോസിറ്റ് ബെര്‍ത്തില്‍ രണ്ടു ആണുങ്ങളും എന്റെ അടുത്തുള്ള ബെര്‍ത്തില്‍ ഒരു പെണ്ണും ആയിരുന്നു....പെണ്ണ് വളരെ സുന്ദരിയായിരുന്നു ..ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി ..എന്തായാലും രണ്ടു ദിവസം ഇവരുടെ കൂടെ യാത്ര ചെയ്യേണ്ടാതെല്ലേ എന്നോര്‍ത്ത് അവരെ പരിചയപ്പെടാന്‍ തീരുമാനിച്ചു..സല്‍മ എന്നായിരുന്നു ആ പെണ്ണിന്റെ പേര്..റോസ് കളര്‍ ചുരിദാര്‍ ഇട്ട ഒരു വെളുത്ത സുന്ദരി..നോര്‍ത്ത് ഈസ്റ്റിലെ  മിക്കവാറും എല്ലാ പെണ്‍ പിള്ളേരും നല്ല വെളുത്ത സുന്ദരിമാര്‍ ആണ്.
                                                  പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍  സല്‍മ നല്ലോണം സംസാരിക്കാന്‍ തുടങ്ങി..ബാക്കി ഉണ്ടായിരുന്ന രണ്ടു പേര്‍ അദികം സംസാരിക്കാത്ത ടൈപ്പ് ആണെന്ന് തോന്നി...എന്നിരുന്നാലും അവരോടും കുറെ സംസാരിച്ചു ..അവര്‍ കല്‍ക്കട്ട വരെയേ ഉണ്ടായിരുന്നുള്ളൂ...സല്‍മ ബി എസ സി കെമിസ്ട്രി കു  പഠിക്കുകയാണ് ഗുവാഹടിയില്‍ ..ചെന്നയില്‍ ഉള്ള ചേട്ടന്റെ അടുത്ത് വന്നു തിരിച്ചു പോകുന്ന വഴി..ഒരു ദിവസത്തെ യാത്ര കൊണ്ടു കല്‍ക്കട്ട എത്തി...കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ അവിടെ ഇറങ്ങി..പകരം രണ്ടു സര്‍ദാര്‍ മാര്‍ കയറി..അവരോടും സംസാരിച്ചും അങ്ങനെനെ ഗുവാഹടിയില്‍ ഇറങ്ങി ...ഇറങ്ങാന്‍ നേരം നോക്കുമ്പോള്‍ എന്റെ ദ്യൂപ്ലികെറ്റ് വുഡ് ലാന്ഡ് ശൂ ( കാണാന്‍ വുഡ് ലാന്‍ഡ്‌ പോലെ ആണേലും അത് ഒറിജിനല്‍ അല്ല  ..വെറും നാനൂറു രൂപ കൊടുത്തു ചണ്ടിഗടില്‍  നിന്നും വാങ്ങിയതാരുന്നു അത് ) കാണാനില്ല...ഏതോ തന്തയില്ലാത്തവന്‍ അത് അടിച്ചു മാറ്റിയിരിക്കുന്നു.....പാവം അത് ഒറിജിനല്‍ വുഡ് ലാന്‍ഡ്‌ ആണെന്ന് thettidharich  അത് അടിച്ചു മാറ്റി...ആകെ ഉണ്ടായിരുന്ന വള്ളിചെരുപ് ഇട്ടു പുറത്തേക്കിറങ്ങി ..nere ഒരു ഷൂ കടയില്‍ കയറി ഒരു ഷൂ വാങ്ങിച്ചു...എന്നിട്ട് അവിടെ നിന്നും HCL ന്റെ ഗുവാഹതി ഓഫീസിലേക്ക് പോയി..എത്തിയപ്പോള്‍ തന്നെ മിണ്ടു പുറത്തേക്കു വന്നു .എന്നെയും കൂടി എന്ജിനിയര്മാര്‍ താമസിക്കു ഗസ്റ്റ് ഹൌസിലേക്ക് പോയി...അരമനിക്കൊര്‍ കൊണ്ട് കുളിച്ചു ഡ്രസ്സ്‌ മാറി ഒരു ചായയും കുടിച്ചു ഞങ്ങള്‍ IIT യില്‍ എത്തി.ചുമ്മാ അവിടെയൊക്കെ കറങ്ങി തിരികെ ഗസ്റ്റ് ഹൌസിലേക്ക് വന്നു.കൂടെ IIT  യിലെ രസിടെന്ദ് എങ്ങിനിയര്മാരായ വിഷ്ണുവും രാജ് മോഹനും ഉണ്ടായിരുന്നു എല്ലയിപ്പോലും .ഗസ്റ്റ് ഹൌസിലും എല്ലാം മലയാളികളും തമിലരും ..IIT  യില്‍ പോലുമിയെയും ( ബംഗാളി സുന്ദരി ) മീരചേചിയെയും പരിചയപ്പെട്ടു ( കോട്ടയം സ്വദേശിനി ..IIT യില്‍ PhD ചെയ്യുന്നു )..അങ്ങെനെ വായ നോട്ടവും അല്ലറചില്ലറ പണികളുമായി  രണ്ടാഴ്ച അവിടെ ചെലവഴിച്ചു...തിരിച്ചു വരുമ്പോള്‍ HCL ന്റെ ഒരു  പിസിയും കൊണ്ടു വന്നു..തിരിച്ചു വന്ന ട്രെയിനില്‍ എന്റെ കംപാര്‍ത്മെണ്ടില്‍ ഒരൊറ്റ പെണ്‍കുട്ടി പോള് ഉണ്ടായിരുന്നില്ല ..എന്നിരുന്നാലും ശീട്ട് കളിയും സിനിമ കാണലും ഒക്കെയായി സമയം ചെലവഴിച്ചു....അങ്ങെനെ ഇരുപതു ദിവസം നീണ്ടു നിന്ന ആ യാത്ര പോണ്ടിച്ചേരി എത്തിയപ്പോള്‍ അവസാനിച്ചു...എല്ലാം ശുഭകരമായി പര്യവസാനിച്ചു ..ഇനി ആകെയുള്ളത് ഗുവാഹതി പോയവകയില്‍  കള്ളകണക്കെഴുതി  കുറിച്ചു കൂടെ കാശു വാങ്ങിക്കേണം.