Wednesday, October 21, 2009

വയനാട് യാത്ര...........

            2009 ഒക്ടോബര്‍ മാസം 16 റിയാസിന്റെ കല്യാണത്തിനു പോകാനായി എല്ലാവരും കോഴിക്കോട് എത്തി......
ചെന്നൈ നിന്നു സുധീഷും പ്രവീണും  പോണ്ടിച്ചേരി നിന്നും സച്ചിനും ദാമോദറും നീലേഷും പിന്നെ വടകര നിന്നും ഞാനും...എല്ലാവരും  രാവിലെ തന്നെ കോഴിക്കോട് എത്തി.....
ചെന്നൈ നിന്നും പോണ്ടിച്ചേരി നിന്നും വന്നവരുടെ അഭിപ്രായം മാനിച്ചു എല്ലവരും കൂടെ പ്രവീണിന്റെ വീട്ടിലേക്കു പോയി...
പോകുന്ന വഴിക്കു 2 കിലോ നേന്ത്രപ്പഴവും രണ്ടു പാക്കറ്റ് പാലും വാങ്ങി.....

പ്രവീണിന്റെ വീട്ടിലെത്തിയപ്പോള്‍  തന്നെ ബാത്ത് റൂമിന്റെ മുമ്പില്‍ ഒരു വലിയ ക്യൂ രൂപപ്പെട്ടു...പുതിയ ഒരു പടം റിലീസ് ചെയ്ത പോലെ...
ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോളേക്കും എല്ലാം ശാന്തമായി...എല്ലാവരും പുതിയ ഡ്രെസ്സൊക്കെ ഇട്ട് കസേരയില്‍ ഇരുന്നു...
പിന്നെ ഒരു പത്തു മിനുട്ട്  കഴിഞപ്പോളെക്കും പ്രവീണിന്റെ അമ്മ ഇഡലിയും ചട്ണിയും സാമ്പാറും,നേന്ത്രപ്പഴവും ഒക്കെ ടേബിളില്‍ നിരത്തി...
എല്ലാവരെയും ഭക്ഷണം കശിക്കനായി ക്ഷണിച്ചു...
പിന്നെ അവ്ടെ ഒരു അക്രമം തന്നെ നടന്നു...എല്ലാവരും മല്‍സരിച്ചു ഇഡലിയും പഴവും വെട്ടി വിഴുങ്ങി...
എല്ലാവരും അല്പം ഇമോഷനല്‍ ആയോ എന്നു ഒരു സംശയം ഉണ്ടു.....
ഒരു പത്തു മിനുട്ട് നേരം കൊണ്ട് ഇഡലി കാലിയായി....
ഫുഡ് കഴിഞ്ഞപ്പോള്‍  പ്രവീണിന്റെ അമ്മയോട് ഓരോ കാര്യങ്ങള്‍  സംസാരിച്ചു..കൂട്ടത്തില്‍ അവന്റെ കല്യാണക്കാര്യ വും സംസാരിച്ചു..പക്ഷെ കല്യാണം കശിക്കാന്‍ വയസ്സായില്ലെന്നു പറഞ്ഞു ...എന്നാല്‍ ശെരി വയസ്സായ ഒരു ചെക്കനുണ്ട് അവനു പറ്റിയ പെന്നിനെ കാണിച്ചു കൊടുക്കാനും പറഞ്ഞു...
എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടൊ എടുത്ത് അവിടെ നിന്നും നേരെ കോഴിക്കോട് KSRTC ബസ്റ്റാന്റിലേക്ക് പോയി......



              ഒരു മാനന്തവാടി ടി.ടി യില്‍ അടിവാരത്തേക്കു ടിക്കറ്റ് എടുത്തു..എന്റെ ഒരു കൂട്ടുകാരന്‍ ഒരു ക്വാളിസുമായി അടിവാരം വരാം എന്നു പറഞ്ഞു...
ഒന്നെകാല്‍ മണിക്കൂര്‍ സമയത്തെ യാത്ര കൊണ്ട് നമ്മള്‍  അടിവാരം എത്തി...
വണ്ടിയുടെ ടയര്‍ മാറ്റേണ്ടതു കൊണ്ട് ഒരു മണിക്കൂര്‍ വൈകിയെ വരു എന്നു അവന്‍..
ആ സമയം നമ്മള്‍  അവിടെയുള്ള ഒരു ഹോട്ടലില്‍ കയറി ചോറും മീന്‍ പൊരിച്ചതും കഴിച്ചു...
പുറത്തിറങ്ങി കുറെ നേരം കാത്തിരുന്നിട്ടും അവനെ കാണാനില്ല...അപ്പോ പിന്നെ പതിവു പരിപാടിയായ ഫോട്ടൊ എടുക്കല്‍ തുടങ്ങി..
പല പോസിലും പല ഭാവത്തിലും.....



           ശ്രീകാന്തിനെ തെറി വിളിച്ചോണ്ട് ഏകദേശം ഒരു രണ്ട് മണിക്കൂര്‍ നേരം നമ്മള്‍  അടിവാരത്തു ചെലവാക്കി...
ശ്രീകാന്ത്,കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുധം നേടിയ ശേഷം വയനാടില്‍ പ്രാക്റ്റീസ് ചെയ്യുന്നു..
കുറെ സമയം കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ക്വാളിസുമായി വന്നു...
എല്ലാവരും ഓടി വണ്ടിക്കകത്തു കയറി...അങ്ങെനെ ചുരം കയറാന്‍ തുടങ്ങി....
വ്യൂ പോയിന്റ് എത്തിയപ്പോള്‍ ഫോട്ടോ എടുക്കാനും നമ്മള്‍ മറന്നില്ല....


               ഈ സമയം തന്നെ രതീഷും ശരത്തും കണൂര്‍ നിന്നും  മാനന്തവാടി വഴി കല്പറ്റ എത്തിച്ചേര്‍ന്നു...
നമ്മളും ഒരു മണിക്കൂര്‍ യാത്ര കൊണ്ടു കല്പറ്റ എത്ത്റ്റിച്ചേര്‍ന്നു...അവിടെ ഒരു ഹോട്ടലില്‍ കയറി വടയും ചായയും കുടിച്ചു....
പിന്നെ പഴശ്ശിരാജ കാണാനായി കല്പറ്റ മഹാവീറിലേക്കു പോയി....
വെള്ളക്കാരുടെ അധിനിവേശത്തിനും നെറികേടിനും എതിരെ മരണം വരെ പോരാടിയ ധീര വിപ്ലവകാരി കേരളവര്‍മ്മ പഴശ്ശിരാജയുടെ കഥ....
തലശ്ശേരിക്കടുത്തു പടിഞ്ഞാറെ കോവിലകത്തു ജനിച്ച്,തലശ്ശേരിക്കടുത്തുള്ള കോട്ടയം രാജവംശത്തിലെ രാജാവായി മാനന്തവാടിയില്‍ വെച്ച് വെള്ളകാരുടെ വെടിയേറ്റു മരിച്ച പഴശ്ശിരാജ...
പക്ഷെ സിനിമയില്‍ പഴശ്ശിരാജ ,ശരത്കുമാര്‍ വേഷമിട്ട എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിനു മുന്‍പില്‍ നിഷുപ്രഭമായി പോയി....
സിനിമ കഴിഞ്ഞു ഭക്ഷണവും വെള്ളവും എല്ലാം പാര്‍സല്‍ വാങ്ങി നമ്മള്‍  ശ്രീകാന്തിന്റെ കോര്‍ട്ടേര്‍സില്‍ പോയി..



                 ഭക്ഷണവും വെള്ളവും ഒക്കെ ആയി പാട്ടും കൂത്തുമായി ആ രാത്രി ചെലവഴിച്ചു..തണുപ്പ് മാറ്റാനായി ഒരു ഫുള്‍ DSP ബ്ലാക്കും കൊക്കക്കോളയും കൂട്ടി കഴിച്ചു...
കഴിക്കാനായി പുട്ടും പൊറോട്ടയും ചിക്കന്‍ കറിയും ചിക്കന്‍ പൊരിച്ചതും ഒക്കെ...


                          സമയം അങ്ങെനെ കടന്നു പോയി...പല പല കഥകളും...ആരോഗ്യ പരമായ പല സംശയങ്ങളും ഡോക്ടര്‍ സുഹൃത്തിനോട് ചോദിച്ചു മനസ്സിലാക്കി.......
അവസാനം രണ്ട് കഷണം പൊറോട്ടയും പകുതി കുപ്പി കൊക്കക്കോളയും മാത്രം അവശേഷിച്ചു........
രാത്രിയായപ്പോള്‍  പൈപ്പിലെ വെള്ളം തീര്‍ന്നു...കുടിക്കാനും കുളിക്കനും ഒരു തുള്ളിവെള്ളമില്ല...
ആകെ അവശേഷിക്കുന്നത് അരക്കുപ്പി കൊക്കക്കോള........
ഇതിനിടയില്‍ ആരൊക്കെയോ മുഖം കഴുകാനും എന്തിനു ചന്തി കഴുകാന്‍ വരെ ആ കൊക്കക്കോള ഉപയോഗിച്ചു.....
ചാള്‍സ് രാജകുമാരന്‍ പോലും അങ്ങെനെ കൊക്കക്കോള ഉപയോഗിച്ചു കാണില്ല.....
അങ്ങെനെ ആ വെള്ളിയാഴ്ച രാത്രി എല്ലാവരും ഉറങ്ങി തീര്‍ത്തു...........












Wednesday, October 14, 2009

ഹോട്ടലാണെന്നു കരുതി ഒരാള്‍ പടക്കകടയില്‍ കയറി..........

ഹോട്ടലാണെന്ന് കരുതി ബാറ്ബറ് ഷോപ്പിലു കയറിയ ഒരു വൃദ്ധന്റെ കഥ നിങ്ങളുക്കൊക്കെ അറിയാമെല്ലൊ...
പക്ഷെ ഈ കഥ നടക്കുന്നെതു ( കഥയല്ല ശെരിക്കും സംഭവിചെത് ) പോണ്ടിച്ചേരി അങ്ങാടിയിലു....
ഹോട്ടലാണെന്നു കരുതി ഒരു അവിവാഹിതനായ യുവാവു പടക്കക്കടയിലെക്കു കയറി....യുവാവിന്റെ പേരു പ്രഫുല്‍....

ഈ കശിഞ്ഞ ഞായറാഴ്ച ഉച്ചയൂണും ( നല്ല മീനു മുളകിട്ടു വരട്ടിയതും,സാമ്പാറും ,തൈരും ഒക്കെ കൂട്ടി വിശാലമായി ..) ഉച്ച മയക്കവും കഴിഞ്ഞു പതുക്കെ എണീറ്റു..
കൂറ്ക്കം വലിച്ചുറങ്ങുന്ന ദാമോദറടക്കം എല്ലവരും എണീറ്റ് കുളിച്ചു റെഡിയായി സണുടെ മാറ്ക്കറ്റിലെത്തി....
ചെറിയ ഷോപ്പിങ് കഴിഞ്ഞു പിന്നെ വായ നോട്ടം ശക്തമാക്കി റോഡ് സൈഡിലു ടീ ഷറ്ട്ട് വിലുക്കുന്ന സ്ഥലത്തെത്തി...
കാശു കുറച്ചു കൊടുക്കഞ്ഞിട്ടു അതു വാങ്ങാതെ നേരേ മെഗാ മാറ്ട്ടിലേക്കു പോയി...

അവിടെയാണു നമ്മളു ഈ നായകനെ കാണുന്നെത്.......
എപ്പോളും നെഹ്റു സ്റ്റ്രീറ്റിലു പോയാലു നമ്മുടെ നായകനു മെഗാ മാറ്ട്ടിലു കയറാതെ പോകില്ല...
കയറിയാലും തന്നെ അവനൊന്നും തന്നെ വാങ്ങുകയും ഇല്ല...
ഇത്തവണയും നമ്മടെ നായകനു ഒന്നും വാങ്ങിയില്ല...പകരം ദാമോദരനും നീലേഷും വാറ്ക്ക പണിക്കരുപയോഗിക്കുന്ന പോലെത്തെ 4 ഷറ്ട്ട് വാങ്ങി കയ്യിലുള്ള കാശു കളഞ്ഞു...

വിശാലമായ ഷോപ്പിങ്ങ് നു ശേഷം എല്ലാവരും ഭക്ഷണം കശിക്കാനായി പോകാം എന്നു പറഞ്ഞു...
പല ആളുകളും പല ഹോട്ടലിന്റെയും പേരു പറഞ്ഞു....അവസാനം പ്രഫുല്‍ പറഞ്ഞു നമുക്കു ഹോട്ടല്‍ രമണി ഇലു പോകാം എന്നു......
മറ്റുള്ളവറ് വേറെ ഹോട്ടലിലി പോകാം എന്നു എത്ര നിര്‍ബന്ധം പീടിച്ചിട്ടും അവന്‍ തീരുമാനം മാറ്റിയില്ല...
അവസാനം പ്രഫുല്‍ "രമണിയെപ്പറ്റി" വര്‍ണ്ണിക്കാന്‍ തുടങ്ങി...
"അവിടെ അടിപോലി ദോശ കിട്ടും ,ഇഡലി അതിലും സൂപ്പറാണു...മാത്രമല്ല അവിടെ ഭക്ഷണം എടുത്തു കോടുക്കുന്നയാള്‍ രമണി എന്ന പേരുള്ള സുന്ദരീയായ സ്തീയാണു..." എന്നൊക്കെ പറഞ്ഞു......

അവസാനം കുറെ ദൂരം പോയി അവസാനം രമണിയുടെ അടുത്തെത്തി...
പിന്നെയാണു അറിയുന്നെത് ആ രമണി ഒരു പടക്കക്കടയാണെന്നു......

ഗുണപാഠം : പെണ്ണുങ്ങളുടെ പേരുള്ള ഹോട്ടലിലു പെണ്ണ് ഉണ്ടാകെണമെന്നില്ല......അത് ഹോട്ടലാകെണമെന്നും ഇല്ല......

Thursday, October 8, 2009

അവാറ്ഡ്..........

HCL ലെ ഈ കോറ്ട്ടറിലെ മികച്ച പണീക്കറ്ക്കുള്ള ദേശീയ പുരസ്ക്കാരം രാഘവ റെഡ്ഡി ഉളുപ്പെടുന്ന HPC ടീമിനു ലഭിച്ച വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലൊ...
അവാറ്ഡ് സമ്മാനിച്ചത് എല്ലാവരുടെയും പ്രിയങ്കരനായ സാഹക്കുട്ടനും അനുവറും...
ഇന്നലെ വൈകുന്നേരമാണു ഏവരെയും ഞെട്ടിപ്പിക്കുന്ന ഈ വാറ്ത്ത പുറത്തു വിട്ടെതു...
ഇന്നലെ വൈകുന്നേരം ആയിരുന്നു HPC ടെ ഒരു മീറ്റിങ്ങുണ്ടെന്നു പറഞ്ഞു അനുവറ് എന്നെ വിളിക്കുന്നെത്....
HPC ടീമിലെ എല്ലാവരും കാവേരിയിലു വരണം എന്നു പറഞ്ഞു....
"ഓ കെ...അപ്പോളു ദാമോദറിനെ വിളിക്കെണൊ എന്നു ചോദിച്ചു....അങ്ങെരു രണ്ട് തോണിയിലു കാലിട്ടിരിക്കുവല്ലെ...
എന്നാലൂം സാരമില്ല..അയാളെ കൂടെ വിളി.."
രണ്ട് തോണിയിലു കാലിട്ടിരുന്നലു ചെറിയ തോണി ആണെലു തോണി മറിയും...
വലിയ തോണി ആണേലു ആളു കീറിപ്പോകും....
ഇവിടെയും ഏകദേശം അങ്ങെനെ സംഭവിച്ചു എന്നു വേണം കരുതാനു..

കാവേരിയിലേക്കു പോയപ്പൊളു അവിടെ വേറെ ആരോ മീറ്റിംഗ് നടത്തുന്നു..
അവിടെന്നു നേരെ R & D ലാബിലേക്കു വന്നു.....
പിന്നെ കെളവനു ഒരു കെട്ട് പേപ്പറുമായി വന്നു ഒരു പത്തു പതിനഞ്ചു മിനിട്ട് പ്രസംഗം നടത്തി..
എന്താണു പറഞ്ഞെതെന്നു ആറ്ക്കും മനസ്സിലായില്ല....രമേശ് ബാബുവും അനുവറും ഒക്കെ അതു കേട്ട് തലയാട്ടുന്നുണ്ടായിരുന്നു..
പക്ഷെ അവറ്ക്കും ഒന്നും മനസിലായെന്നു തോന്നുന്നില്ല..അവസാനം പറഞ്ഞ കുറെച്ചു ഭാഗങ്ങളൊഴികെ..
അവസാനം പറഞ്ഞെത് എല്ലാവറ്ക്കും മനസ്സിലായി...
അത് പോയി ചെയ്തവനും ,അതിനു വേണ്ടി റിമോട്ട് സപ്പോട്ട് ചെയ്തവനും ,മെയിലു അയച്ചവനും ,എല്ലാറ്റിനും പുറമെ രാവിലെ 9 മണിക്കു വന്ന് വൈകീട്ട് ഷാറ്പ്പ് 5.45 വരെ ജോലി ചെയ്യുന്ന ഡോക്റ്ററ്ക്കും കിട്ടി അവാറ്ഡ്...
അവാറ്ഡ് എന്നു കേളുക്കുമ്പോളു തോന്നും അതിലു വല്ല ചെക്കോ,ഡി.ഡി യൊ അല്ലെലു ഒരു ചോക്ലേറ്റ് എങ്കിലും കാണും എന്നു...
പക്ഷെ ഇതിനകത്ത് ഒരു ജീരക മുട്ടായി പോലും ഉണ്ടായിരുന്നില്ല...വേറും ഒരു ലെറ്ററ്....
എല്ലാവരും "കണുഗ്രാറ്റ്സ് യാറ് " ...."ഗ്രേറ്റ് യാറ്.." എന്നൊക്കെ പറഞ്ഞു കൈ ഒക്കെ തന്നു...
അവാറ്ഡ് തരാനു വന്നവരും ,അതു കാണാനു നിന്നവരും അവരവരുടെ പാട്ടിനു പോയി..............


പക്ഷെ ആറ്ക്കും അറിയാത്ത ചില ഉദ്ദേശങ്ങളും ഈ അവാറ്ഡ് ദാനത്തിനു പിനിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു....
ഇതിലും വല്യ അച്ചീവ്മെന്റ്സ് HPC ലു ഉണ്ടായപ്പോളും ,MTNL പ്രൊജെക്റ്റിനു അവാറ്ഡ് കിട്ടിയപ്പോളും ഇങ്ങെനെ ഓരോരുത്തറുക്കും പ്രത്യേകമായി ലെറ്ററ് വിതരണം ചെയ്തില്ല..
എന്തുകൊണ്ട് ഇന്നെലെ മാത്രം തന്നു....?

എന്തായാലും ഒരു കാര്യം ഉറപ്പാണു...ചെയ്യുന്ന ജോലിക്കു തക്കതായ പ്രതിഫലം കിട്ടുന്നില്ല എന്നു പറഞ്ഞതിനു സാഹച്ചേട്ടനു നോയിടയിലു പോയി എഴുതിച്ചു വാങ്ങിച്ചെതാണു ഈ ലെറ്ററ്...

Monday, October 5, 2009

ലക്ഷ്മി ................

ലക്ഷ്മി എന്നു കേളുക്കുമ്പോളു മനസ്സിലു ആദ്യം ഓടിയെത്തുന്ന രൂപം പട്ടു പാവാടയുടുത്തു , മുടിയിലു മുല്ലപ്പൂവും തുളസിക്കതിരും ചൂടിയ ഒരു നാടനു പെണുകുട്ടിയെയാണു......
പക്ഷെ ഈ ലക്ഷ്മി പെണ്ണല്ല....ആണാണു.സാക്ഷാലു ആണു തന്നെ....
വിശാലമായ വയറും അതിനേക്കാളും വിശാലമായ ഒരു മനസ്സിന്റെയും ഉടമയാണു ലക്ഷ്മി എന്നു നമ്മളെല്ലാം ചുരുക്കി വിളിക്കുന്ന ALN അദവാ അണ്ണാമലൈ ലക്ഷ്മി നാരായണനു....
നമ്മളെല്ലാവരും HCL R & D ഇലു ജോയിനു ചെയ്തപ്പോളു സാഹയെ പേടിച്ചു ഓടി നടക്കുന്ന വെറും ഒരു സീനിയറ് R & D എഞ്ചിനീയ്റ് ആയിരുന്നു ലക്ഷ്മി......
പിന്നീടങ്ങോട്ട് ലക്ഷ്മിക്കു ശുക്ര ദശയായിരുന്നു...പ്രൊമോഷനും സാലറി ഹൈക്കിന്റെയും ഒരു മേളം തന്നെ..
അങ്ങെനെ വളറ്ന്നു വളറ്ന്നു അസിസ്റ്റന്റ് മാനേജറ് ,പിന്നെ ഇപ്പോളു സൗത്ത് ഇനുഡ്യ ഹെഡ് വരെ ആയി....
( ചക്ക വീണു മുയലു ചത്ത പോലെ ആണു അദ്ദേഹത്തിന്റെ വളറ്ച്ച എന്നു എല്ലവരും കളിയാക്കറുണ്ട്.... )

ഏകദേശം ഒരു ഒന്നര വറ്ഷം മുനുപാണു ഞാനു ലക്ഷ്മിയുടെ ടീമിലു വറുക്കു ചെയ്യാനു ആരംഭിച്ചെതു......
ആ സംഭവം ഞാനിന്നു ഇങ്ങെനെ ഓറ്ക്കുന്നു..
" ഒരു ദെവസം സാഹ ( ജി.എം ,HCL R & D ) എന്നെയും ലക്ഷ്മിയെയും , ഒരു സീനിയറ് എഞ്ചിനീയറ് നെയും മീറ്റിങ്ങിനു വിളിച്ചു...
സാഹ ഇങ്ങെനെ പരഞ്ഞു.."യു സ്റ്റോപ്പ് ഓളു ആക്റ്റിവിട്ടീസ്...യു കോണുസണുട്രാറ്റ് ഓണു ഒറാക്കിളു.."
സീ ലക്ഷ്മി ... ഹി ഈസ് മാസ്റ്ററ് ഇന് ഒറാക്കിള..
സീ ഹെറ്..ഷി ഈസ് ഓളുസൊ മാസ്റ്ററ് ഇനു ഒറാക്കിളു...യു ലേറ്ണു ഫ്രൊം ദെം..
ഇത്ത്രെം പറഞ്ഞു സാഹ മീറ്റിങ്ങ് അവസാനിപ്പിച്ചു....
മീറ്റിങ്ങ് കഴിഞ്ഞു ഞാനു ലക്ഷ്മി ടെ അടുത്തു പോയി എന്തൊക്കെ പഠിക്കെണം ന്നു ചോദിച്ചു..
ലക്ഷ്മി ഇങെനെ പറഞ്ഞു..
"ഡേയ് എനക്കു യേതും പുരിയില്ലെടാ..പോയി നെറ്റിലു പാറെടാ.."
അങ്ങെനെ നീലേഷിനെയും സെന്തിലിനെയും പിന്നെ സാജുവിനെയും ,അരവിന്ദിനെയും കൂട്ട് പിടിചു ഓരോ കാര്യങ്ങളു പഠിച്ചു.....
പ്രൊജക്റ്റുകളും ചെയ്യാനു തുടങ്ങി...
ഡെലുഹി ,മുംബൈ ഭാഗങ്ങളുലു പ്രൊജെക്റ്റു ചെയ്താലു ലക്ഷ്മി ആരും അറിയാതെ 2 - 3 ദെവസം ലീവു തരും...ലക്ഷ്മിയെ പറ്റിച്ചു ഞാനും ഒരു 2-3 ദെവസം...
അങ്ങെനെ ഓരോ പ്രൊജെക്‍റ്റ് കഴിയുമ്പോളും സാഹയെയും ലക്ഷ്മിയെയും പറ്റിച്ചു ഞാണു ഒരാശ്ച വീട്ടീലിരിക്കും...
എല്ലായ്പ്പോളും ലക്ഷ്മി ഇങ്ങെനെ പറയും.."ഡേയ് എങ്കെ പോയാലും എനക്കു അപ്ഡേറ്റ് പണ്ണു..സാഹാവിക്കിട്ട് ഇന്ത വിഷയം സൊല്ലാതെ..മീതി നാനെ പാറ്ത്തിടാം.."

ഇങ്ങെനെ പ്രൊജെക്‍റ്റ് ചെയ്തും വീട്ടിലു പോയും കാലം കടന്നു പോയി....

ഒരു ദെവസം ഒറാക്കിളിന്റെ ഒരു ട്രൈനിങ്ങിനായി എനികും ലക്ഷ്മിക്കും ബാംഗ്ലൂറ് വരെയ് പോകെണ്ടി വന്നു..

2 പെറ്ക്കും ടിക്കറ്റു ബുക്കു ചെയ്യാനു ലക്ഷ്മി എന്നോട് പറഞ്ഞു....
എനിക്കു ഒരു അത്യാവശ്യ കാര്യത്തിനു നാട്ടിലെക്കു പോകേണ്ടതു കൊണ്ടു ഞാനു ഒരു കണ്ണൂറ് ബംഗ്ലൂറ് ടിക്കറ്റും ലക്ഷ്മി ക് ഒരു പോണ്ടിച്ചേരി ബംഗ്ലൂറ് ടിക്കറ്റും ബുക്കു ചെയ്തു...
ബംഗ്ലൂരിലു ഒരു കാരണവശാലും ലെയിറ്റ് ആയി ചെല്ലാനു പാടില്ലെന്ന ലക്ഷ്മിയുടെ ആവശ്യ പ്രകാരം ഞാനു അയാളുക്കു 8.30 ന്റെ KSRTC ബൂക് ചെയ്തു...
പോണ്ടിച്ചേരിക്കു തിരിചു വരാനായി 10.30 KSRTC ലു 2 സീറ്റും ബൂക്ക് ചെയ്തു...

അങ്ങെനെയിരിക്കെ ബംഗ്ലൂറ് പോകേണ്ടെതിന്റെ തലെ ദെവസം എനിക്കു ഒരു കോളു വന്നു..ലക്ഷ്മിയായിരുന്നു അത്
പിറ്റെ ദെവസത്തെ പ്രൊഗ്രാം ന്റെ കാര്യം ഓറ്മ്മപ്പെടുത്താനാകും എന്നു കരുതി ഞാനു ഫോണു അറ്റന്റ് ചെയ്തു..
ഫോണിലു ലക്ഷ്മി ഇങ്ങെനെ പറഞ്ഞു..
"ഡായ് ..നീ എന്ത ടൈം കു ഡാ ടിക്കറ്റ് ബുക്ക് പണ്ണിയെ...
അതു കാലൈ 8.30 ഡാ...അന്ത ബസ്സ് കാലൈലെ കലംബിയാച്ചെടാ....."
വേറെ ഏതൊക്കെയൊ ബസ്സ് കേറി ലക്ഷ്മി ബംഗ്ലൂറിലെത്തി....
പിന്നീട് കാശിന്റെ കണക്കു സെറ്റിലൂ ചെയ്യുമ്പോളു അയാളു ആ മിസ്സ് ആയ 8.30 ബസ്സ് ന്റെ കാശ് എനിക്കു തന്നു..
ഞാനു എത്ര വെണ്ടെന്നു പറഞ്ഞീട്ടു കൂടെ അയാളു ആ കാശു തിരിചു തന്നു...

ഒരിക്കലു APSFC ലെ ഒരു ഒറാക്കിളു ഇനുസ്റ്റാളേഷനു പോകാനുനെരം ലക്ഷ്മി എന്നോട് പറഞ്ഞു..
"ഡായി...എല്ലം ശീഘ്രം മുടിച്ചു വാടൈ....."
ഒരുമാസത്തിനുള്ളീലു തീരുകയാണെങ്കിലു മുടിഞ്ഞതു കമ്പനി തന്നെ...ഒരു മാസത്തിലു കൂടുതലായാലു ഞാനും ...
ഭാഗ്യം കൊണ്ടു ഞാനു മുടിഞ്ഞില്ല....ആ പ്രൊജ്ര്ക്‍റ്റ് അവസാനിച്ചതോടെ ഇനഡ്യ വിഭജനം പൊലെ R & D യെയും രണ്ടായി വിഭവിച്ചു.
ഞാനും ലക്ഷ്മിയും വേറെ വേറെ ടീമിലായി...........
പഴയ പൊലെ ഞാനു വീണ്ടും എന്റെ  പഴയ  പ്രൊജ്ര്ക്‍റ്റുകളു ചെയ്യനു തുടങ്ങി............................................