Friday, December 18, 2009

മുണ്ട് പൊക്കിയാല്‍ ഇഡലി ശരണം....

        ഉടുക്കുന്ന മുണ്ടും കഴിക്കുന്ന ഭക്ഷണവും തമ്മില്‍ എന്ത് ബന്ധം എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും...ചിന്തിച്ചു തല പുണ്ണാക്കെണ്ട..
സാധാരണ ഗതിയില്‍ ഒരു ബന്ധവും കാണാന്‍ പറ്റില്ല..പക്ഷെ അസാധാരണമായി കാര്യങ്ങള്‍ സംഭവിക്കുന്ന പോണ്ടിച്ചേരിയിലു ഇതൊരു സംഭവമായി...
കഴിഞ്ഞ മൂന്നര വര്‍ഷമായി എന്നും മുടങ്ങാതെ നടക്കുന്ന ഒരു സംഭവമുണ്ട്..രാവിലെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെയും ക്ലൂണി സ്കൂളിലെ കുട്ടികളെയും നോക്കി നടന്നു പോകുമ്പോളും മനസ്സില്‍ കത്തിനില്‍ക്കുന്ന രണ്ടു വട്ടങ്ങളുണ്ട്...
ചേട്ടന്റെ കടയിലെ ഇഡലിയുടെയും പൂരിയുടെയും പിന്നെ വല്ലപ്പോളും ഉണ്ടാകുന്ന വടയുടെ രണ്ട് വട്ടവും....
മൂന്നു നാലു  വര്‍ഷം ആയി കാണുന്നുണ്ടെങ്കിലും ചേട്ടന്‍ എന്നല്ലാതെ കടക്കാരന്റെ പേരെന്താണെന്നു അറിയില്ല..അതു പിന്നെ ചോദിക്കാനും പോയില്ല..
പേരറിഞ്ഞിട്ടും വല്ല്യ കാര്യമില്ലെന്നറിയാം....
എന്നും രാവിലെ ഒരു അമ്മയുടെ വാല്‍സല്ല്യത്തോടെ ചേട്ടന്‍ ഞങ്ങള്‍ക്കു നല്ല ആവി പറക്കുന്ന ഇഡലിയും പൂരിയും ചായയും വിളമ്പിത്തരും..
എന്നും മുടങ്ങാതെ ചേട്ടന്‍ തരുന്ന ഭക്ഷണവും കഴിച്ചു ബസ്സിലോ ബൈക്കിലോ കയറി ഓഫീസിലേക്കു പോകും...
അങ്ങെനെയിരിക്കെ ഒരു ദിവസം ആണു  ആ സംഭവം നടക്കുന്നത്...

കൈ കഴുകി പൂരി കഴിക്കാനായി ഇരിക്കുമ്പോളാണു അടുക്കളയില്‍ ചേട്ടന്റെ കുക്കു പൂരി പരത്തുന്നതു കണ്ടത്...
ചേട്ടനേക്കാളും പ്രായം കൂടിയ വേറോരു ചേട്ടന്‍...മുണ്ടാണു ആ ചേട്ടനും ഉടുത്തിരിക്കുന്നത്...
പൂരി പരത്തുന്നതിനിടയില്‍ അയാള്‍ കൈ കൊണ്ട് തന്റെ പിന്‍ഭാഗം ഒന്നു ആഞ്ഞ് മാന്തി...
ശെരി അയാള്‍ക്കു ചൊറിഞ്ഞിട്ടാകും...അടുത്ത പൂരി പരത്തുന്നതിനു മുന്‍പെ കൈ കഴുകും എന്നു കരുതി...
പക്ഷെ എല്ലാരെയും അത്ഭുതപ്പെടുത്തി അതേ കൈ കൊണ്ട് അടുത്ത പൂരിയും പരത്താന്‍ തുടങ്ങി...
അപ്പോള്‍ തന്നെ എല്ലാവരും ഓര്‍ഡര്‍ ചെയ്ത പൂരി മാറ്റി ഇഡലിയാക്കി...
പിന്നെ കുറെ കാലത്തേക്കു എല്ലാവരും ഇഡലി മാത്രം കഴിക്കാന്‍ തുടങ്ങി...
ചേട്ടന്റെ ആ "ചൊറിയല്‍" എല്ലാവരുടെയും മനസിലുണ്ടാക്കിയ മുറിവ് ക്രമേണ ഉണങ്ങിത്തുടങ്ങി...
അതിനു ശേഷം ആ ചേട്ടന്‍ മുണ്ട് മടക്കിക്കെട്ടി ആണു പൂരി പരത്തുന്നതെങ്കില്‍ ആരും പൂരി കഴിക്കില്ല എന്ന തീരുമാനതിലെത്തി...
അങ്ങെനെ എല്ലാ ദിവസവും കഴിക്കുന്നതിന്റെ മുമ്പ് മുണ്ട് പൊങ്ങിയാണൊ താണാണൊ ഇരിക്കുന്നതെന്നു നൊക്കും....
പൊങ്ങിയാണിരിക്കുന്നതെങ്കില്‍ ഇഡലി തിന്നും....താണിരിക്കുന്നതാണെങ്കില്‍ പൂരിയും തിന്നാം...
അങ്ങെനെ ഈയിടയ്ക്ക് ചേട്ടന്‍ പാന്റ്സ് ഇട്ട ഒരു ആളെ പൂരി പരത്താനായി റിക്രൂട്ട് ചെയ്തു...

ഗുണപാഠം : പാന്റ്സ് ഇട്ട കുക്ക് ഉള്ള ഹോട്ടലില്‍ നിന്നും മാത്രം ഭക്ഷണം കഴിക്കുക.....

2 comments: